സർക്കാരിനെ ജനങ്ങൾ തന്നെ വലിച്ച് താഴെയിട്ടോളും, അമിത് ഷായുടെ പ്രസംഗത്തെ വളച്ചൊടിച്ചു; ശ്രീധരന്‍പിള്ള

സർക്കാരിനെ ജനങ്ങൾ തന്നെ വലിച്ച് താഴെയിട്ടോളും, അമിത് ഷായുടെ പ്രസംഗത്തെ വളച്ചൊടിച്ചു; ശ്രീധരന്‍പിള്ള

ഞായര്‍, 28 ഒക്‌ടോബര്‍ 2018 (15:22 IST)
പിണറായി വിജയന്‍ സർക്കാരിനെ കേന്ദ്ര സർക്കാർ വലിച്ചു താഴെയിടേണ്ടെന്നും ജനങ്ങൾ തന്നെ അത് ചെയ്തോളുമെന്നുമാണ് ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ പറഞ്ഞതെന്ന് ബിജെപി സംസ്ഥാന പ്രസിഡ‍ന്റ് പിഎസ് ശ്രീധരന്‍പിള്ള.

അമിത് ഷായുടെ പ്രസംഗത്തെ ചില മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നു. ശബരിമല വിഷയത്തില്‍ കേരളത്തില്‍ അപ്രഖ്യാപിത യുദ്ധമാണ് നടക്കുന്നത്. ബിജെപി ഇിതിനെ സഹനസമരത്തിലൂടെ നേരിടുമെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു.

ശബരിമല പ്രതിഷേധവുമായി ബന്ധപ്പെട്ട് കൊലപ്പുള്ളികളെ അറസ്റ്റ് ചെയ്യുന്നത് പോലെയാണ് ബിജെപിക്കാരെ കള്ളക്കേസിൽ കുടുക്കി അറസ്റ്റ് ചെയ്യുന്നത്. ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ സമരം തുടരും. സിപിഎം ആസൂത്രിതമായി ബിജെപി നേതാക്കള്‍ക്കെതിരെ അപകീർത്തികരമായ പ്രസ്താവന നടത്തുകയാണെന്നും ശ്രീധരന്‍പിള്ള വ്യക്തമാക്കി.

അയ്യപ്പ ധർമസേന സംസ്ഥാന പ്രസിഡന്റ് രാഹുൽ ഈശ്വറിനെ അറസ്റ്റ് ചെയ്തതിനെ ശക്തമായി അപലപിക്കുന്നു.  ശബരിമലയില്‍ വിശ്വാസം സംരക്ഷിക്കാന്‍ സമരം തുടരുമെന്നും അടുത്തമാസം എട്ടു മുതല്‍ കാസര്‍കോട് നിന്ന് ശബരിമലയിലേക്ക് രഥയാത്ര നടത്തുമെന്നും ശ്രീധരന്‍പിള്ള കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ഇതുപോലുള്ള എല്ലാ രോമങ്ങളേയും പിടിച്ച് അകത്തിടണം’; രാഹുല്‍ ഈശ്വറിന്റെ അറസ്‌റ്റിനെ സ്വാഗതം ചെയ്‌ത് വിടി ബല്‍‌റാം