Select Your Language

Notifications

webdunia
webdunia
webdunia
webdunia

നിയമസഭാ തിരഞ്ഞെടുപ്പ്: മിഷന്‍ 2026ന് തുടക്കമിട്ട് ബിജെപി നിയുക്ത സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

BJP

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 മാര്‍ച്ച് 2025 (11:29 IST)
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖരനെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമസനിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മിഷന്‍ 2026ന് അദ്ദേഹം തുടക്കമിട്ടു. തുടര്‍ച്ചയായി അഞ്ചുവര്‍ഷം കെ സുരേന്ദ്രന്‍ തുടര്‍ന്ന സ്ഥാനത്താണ് ബിജെപിയുടെ പുതിയ മുഖമായി മുന്‍ കേന്ദ്രമന്ത്രി കൂടിയായ രാജീവ് ചന്ദ്രശേഖര്‍ എത്തുന്നത്. ഇന്ന് 11 മണിക്ക് സംസ്ഥാന വരണാധികാരി പ്രഹ്ലാദ് ജോഷിയാണ് ഔദ്യോഗിക പ്രഖ്യാപനം നടത്തിയത്.
 
ബിജെപിയുടെ സംസ്ഥാന നേതൃനിര ഒന്നാകെ അദ്ദേഹത്തെ പിന്തുണച്ചുകൊണ്ട് നാമനിര്‍ദ്ദേശപത്രികയില്‍ ഒപ്പുവച്ചു. ബിജെപി നേതാക്കളായ കുമ്മനം രാജശേഖരന്‍, വി മുരളീധരന്‍, പി കെ കൃഷ്ണദാസ് എന്നിവരും കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും പത്രിക സമര്‍പ്പണത്തില്‍ പങ്കെടുത്തു. ഇത് മികച്ച തീരുമാനമാണെന്നാണ് ബിജെപി നേതാവ് ശോഭാസുരേന്ദ്രന്‍ കഴിഞ്ഞദിവസം പ്രതികരിച്ചത്. രാജീവ് ചന്ദ്രശേഖരന് പാര്‍ട്ടിയെ മികച്ച രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ സാധിക്കുമെന്നും അവര്‍ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒപ്പമുണ്ട് സര്‍ക്കാര്‍; ക്ഷേമ പെന്‍ഷന്‍ ഒരു ഗഡു കൂടി അനുവദിച്ചു