Select Your Language

Notifications

webdunia
webdunia
webdunia
webdunia

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു; പിന്നില്‍ സിപിഎം ആണെന്ന് ആരോപണം

സിആര്‍ രവിചന്ദ്രന്‍

, ചൊവ്വ, 11 മാര്‍ച്ച് 2025 (19:03 IST)
കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. പാനൂര്‍ കൊല്ലം സ്വദേശി ഷൈജുവിനാണ് വെട്ടേറ്റത്. പിന്നില്‍ സിപിഎം ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് പൊയിലൂര്‍ മുത്തപ്പന്‍ മടപ്പുര ഉത്സവം നടക്കുന്നതിനിടയാണ് സംഭവം. അഞ്ചു ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്.
 
മറ്റു നാലുപേര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. ഷൈജുവിന് തലയ്ക്കാണ് വെട്ടേറ്റത്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ടെന്നാണ് ലഭിക്കുന്ന വിവരം. സംഘര്‍ഷം വ്യാപിക്കാതിരിക്കാന്‍ പോലീസ് ഇടപെടല്‍ നടത്തുന്നുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

HCLന്റെ നിയന്ത്രണം ഇനി റോഷ്ണിക്ക്, ഇന്ത്യയിലെ അതിസമ്പന്ന വ്യക്തികളില്‍ മൂന്നാം സ്ഥാനത്ത്