Webdunia - Bharat's app for daily news and videos

Install App

രാജ്യത്ത് ജനങ്ങളെ പറ്റി ചിന്തിക്കുന്ന പാർട്ടി ബിജെപി മാത്രം, ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ അക്കൌണ്ട് തുറക്കും: സ്മൃതി ഇറാനി

Webdunia
ബുധന്‍, 6 മാര്‍ച്ച് 2019 (08:16 IST)
വരുന്ന ലോക്‌സഭാ തെരഞ്ഞടുപ്പില്‍ കേരളത്തില്‍ ബിജെപി അക്കൗണ്ട് തുറക്കുമെന്ന് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. കേരളത്തിന്റെ നല്ല ഭാവിക്കായാണ് ബി.ജെ.പി നടത്തുന്ന പരിവര്‍ത്തന്‍ യാത്രയെന്നും പരിവര്‍ത്തന്‍ യാത്രയുടെ മധ്യമേഖലാ യാത്ര ഉദ്ഘാടനം ചെയ്യവേ സ്മൃതി ഇറാനി പറഞ്ഞു.
 
‘രാജ്യത്ത് ജനങ്ങളെ പറ്റി ചിന്തിക്കുന്ന ഒരു പാര്‍ട്ടിയേയുള്ളു. അത് ബി.ജെ.പിയാണെന്ന് ജനങ്ങള്‍ക്കറിയാം. അധികാരത്തിലെത്തിയാല്‍ ജനങ്ങളെ വഞ്ചിക്കുന്ന പാര്‍ട്ടിയല്ല ബി.ജെ.പി. എന്നാല്‍ മറ്റുപാര്‍ട്ടികള്‍ അങ്ങനെയല്ല. കോണ്‍ഗ്രസ് ജനങ്ങള്‍ക്കിടയില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുകയാണ്. ഒരു സാധാരണക്കാരന്റെ മകനാണ് ഇന്ന് രാജ്യം ഭരിക്കുന്നത്’ സ്മൃതി ഇറാനി പറഞ്ഞു.
 
സ്വന്തം പാര്‍ട്ടിക്കാരെ കൊന്ന സിപിഐഎമ്മുമായി കോണ്‍ഗ്രസിന് എങ്ങനെ കൈകോര്‍ക്കാന്‍ കഴിയുന്നുവെന്നും കേന്ദ്രമന്ത്രി ചോദിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തിന് ഇന്ത്യന്‍ സേനയുടെ കരുത്ത് കാട്ടിക്കൊടുത്തു. പാകിസ്ഥാനില്‍ കയറി ഉള്ള അക്രമം ഇതിനു തെളിവാണ്. തീവ്രവാദത്തിന് ചുട്ട മറുപടി കൊടുക്കുമ്പോള്‍ കോണ്‍ഗ്രസ് രാജ്യത്ത് ആശയക്കുഴപ്പം സൃഷ്ടിക്കുകയാണെന്നും സ്മൃതി ഇറാനി പറഞ്ഞു.

അനുബന്ധ വാര്‍ത്തകള്‍

ഭാവിയില്‍ നിങ്ങള്‍ക്ക് നടുവേദന വരാം; ഇതാണ് ശീലമെങ്കില്‍!

ടീമിന്റെ ഭാവിയ്ക്കായി യുവതാരങ്ങള്‍ വരട്ടെ, ഇംഗ്ലണ്ട് ഇതിഹാസ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സണ്‍ വിരമിക്കുന്നു!

ഹാര്‍ദ്ദിക്കിന്റെ ഈഗോ നിറഞ്ഞ ക്യാപ്റ്റന്‍സി സീനിയര്‍ താരങ്ങള്‍ക്ക് ദഹിക്കണമെന്നില്ല, മുംബൈ ഇന്ത്യന്‍സിലെ പ്രശ്‌നമെന്തെന്ന് പറഞ്ഞ് ഡിവില്ലിയേഴ്‌സ്

King Kohli: ഇങ്ങോട്ട് വാങ്ങിയിട്ടുണ്ടെങ്കിൽ അത് തിരിച്ച് കൊടുത്തിരിക്കും, അതാണ് കിംഗ് കോലിയുടെ ശീലം

ഗദ്ദർ 2വിനെ വെല്ലാൻ ബോർഡർ 2വുമായി സണ്ണി ഡിയോൾ, ഒപ്പം ആയുഷ്മാൻ ഖുറാനയും

സ്‌നേഹ തീരം, പീച്ചി ഡാം അടച്ചു; തൃശൂരില്‍ കടുത്ത നിയന്ത്രണം

സൗദിയിലേക്ക് വനിത നഴ്‌സുമാരുടെ റിക്രൂട്ട്‌മെന്റ്; അറിയേണ്ടതെല്ലാം

കാപ്പ കേസ് പ്രതിയെ ട്രെയിനിൽ മോഷണം നടത്തുന്നതിനിടെ പിടികൂടി

പോക്സോ കേസ്: തമിഴ്നാട് സ്വദേശി അഞ്ചു തെങ്ങിൽ പിടിയിലായി

കേരളത്തില്‍ ഇനി റസ്റ്റോറന്റുകളിലും വൈനും ബിയറും? മദ്യനയം ജൂണ്‍ 4ന് ശേഷം

അടുത്ത ലേഖനം
Show comments