ബിജെപിയെ നേരിടുകയെന്ന ലക്ഷ്യം മുന്‍നിര്‍ത്തി ലോക്‍സഭ തെരഞ്ഞെടുപ്പില്‍ പശ്ചിമബംഗാളിൽ സിപിഎം - കോൺഗ്രസ് സഹകരണം. ഇരു വിഭാഗവും വിട്ടുവീഴ്‌ചയ്‌ക്ക് തയ്യാറായതോടെയാണ് ചരിത്രപരമായ നീക്കുപോക്കിന് കളമൊരുങ്ങുന്നത്.
സിറ്റിംഗ് സീറ്റുകളിൽ പരസ്‌പരം മത്സരിക്കേണ്ടതില്ലെന്നാണ് തീരുമാനം. ഇക്കാര്യത്തിൽ വിട്ടുവീഴ്‍ചയ്‌ക്ക് കോൺഗ്രസും തയ്യാറായിട്ടുണ്ട്.
ബംഗാളിലെ ധാരണം ഏകകണ്‌ഠമല്ലെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. തീരുമാനത്തോടെ കേന്ദ്ര കമ്മിറ്റിയിലെ ഭൂരിഭാഗവും യോജിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസിന്റെ നാലും സിപിഎമ്മിന്‍റെ രണ്ടും സിറ്റിംഗ് സീറ്റുകളിൽ പരസ്പരം മത്സരിക്കാനില്ലെന്നാണ് ധാരണം. ഇതിന് പുറമേ ഒരു സീറ്റിൽക്കൂടി നീക്കു പോക്കുണ്ടായേക്കും. അങ്ങനെയെങ്കിൽ പശ്ചിമബംഗാളിൽ ആകെ ഏഴ് സീറ്റുകളിൽ സിപിഎം കോൺഗ്രസ് നീക്കുപോക്ക് ഉരുത്തിരിയും.