Publish Date: Thu, 06 Jul 2023 (10:30 IST)
Updated Date: Thu, 06 Jul 2023 (10:34 IST)
ശക്തമായ മഴയെ തുടര്‍ന്ന് തൃശൂര്‍ പെരിങ്ങല്‍ക്കുത്ത് ഡാമിലെ ജലനിരപ്പ് ഉയരുന്നു. ജലനിരപ്പ് 421 മീറ്ററായെന്ന് എക്‌സിക്യൂട്ടിവ് എന്‍ജിനിയര്‍ അറിയിച്ചു. ജലനിരപ്പ് ഉയരുന്ന പശ്ചാത്തലത്തില്‍ ഡാമില്‍ ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഡാമിലെ പരമാവധി ജലവിതാനനിരപ്പ് 424 മീറ്ററാണ്.
മഴയുടെ തോതും ഡാമിലേക്ക് ഒഴുകിയെത്തുന്ന വെള്ളത്തിന്റെ അളവും കൂടുന്നതിനാല്‍ അധികജലം താഴേക്ക് ഒഴുക്കി വിടുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായാണ് ബ്ലൂ അലര്‍ട്ട് പ്രഖ്യാപിച്ചത്.