പാലക്കാട് മാലിന്യക്കൂമ്പാരത്തില്‍ നിന്ന് പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ ശരീരഭാഗങ്ങള്‍ കണ്ടെത്തി

രണ്ട് ദിവസമായി പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്.

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 4 ഡിസം‌ബര്‍ 2025 (19:57 IST)
പാലക്കാട്: മാതാ കോവില്‍ പള്ളിക്ക് മുന്നിലുള്ള മാലിന്യക്കൂമ്പാരത്തിന് സമീപം ഉപേക്ഷിക്കപ്പെട്ട നിലയില്‍ മനുഷ്യന്റെ തലയോട്ടിയും അസ്ഥികളും പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തി. ഇന്ന് രാവിലെ പ്രദേശം വൃത്തിയാക്കാന്‍ എത്തിയ മുനിസിപ്പല്‍ ജീവനക്കാരാണ് ആദ്യം ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. രണ്ട് ദിവസമായി പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയപ്പോഴാണ് തലയോട്ടിയും അസ്ഥികളും കണ്ടെത്തിയത്. 
 
മുടി ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ പൂര്‍ണ്ണമായും അഴുകിയിരുന്നില്ല. മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധിച്ചു. ഫോറന്‍സിക് സംഘം എത്തി വിരലടയാളം പരിശോധിക്കും. ശരീരഭാഗങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റും. ശരീരഭാഗങ്ങളുടെ പഴക്കം നിര്‍ണ്ണയിക്കുന്നതിനുള്ള ശാസ്ത്രീയ പരിശോധനകളും ഡിഎന്‍എയും ഉടന്‍ നടത്തും.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അഫ്ഗാനികൾ ഇങ്ങോട്ട് കയറണ്ട, ഇമിഗ്രേഷൻ അപേക്ഷകൾ നിർത്തിവെച്ച് യുഎസ്

കടുത്ത പനി; വേടന്‍ തീവ്രപരിചരണ വിഭാഗത്തില്‍ തുടരുന്നു, സ്റ്റേജ് ഷോ മാറ്റി

ഇന്ത്യന്‍ മഹാസമുദ്രത്തിനും മുകളിലായി ശക്തി കൂടിയ ന്യുനമര്‍ദ്ദം; സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടരും

Kerala Weather: തീവ്ര ന്യൂനമര്‍ദ്ദം വരുന്നു, കര തൊട്ട് സെന്‍യാര്‍ ചുഴലിക്കാറ്റ്; കേരളത്തില്‍ മഴ

സംസ്ഥാനത്ത് 28,300 മുന്‍ഗണന റേഷന്‍ കാര്‍ഡുകള്‍ വിതരണം ചെയ്തു

എല്ലാം കാണുക

ഏറ്റവും പുതിയത്

സ്വര്‍ണം വാങ്ങുമ്പോള്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പണികിട്ടും!

എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി

പ്രഖ്യാപനം ഉടനുണ്ടാകും, രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പുറത്താക്കും

അടുത്ത ലേഖനം
Show comments