Select Your Language

Notifications

webdunia
webdunia
webdunia
webdunia

എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണം; പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍

വിഷയങ്ങളില്‍ പാര്‍ട്ടിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

KC venugopal, Congress, KC Venugopal Congress Assembly Election, Assembly Election 2025, കെ.സി.വേണുഗോപാല്‍, നിയമസഭ തിരഞ്ഞെടുപ്പ്, കോണ്‍ഗ്രസ്

സിആര്‍ രവിചന്ദ്രന്‍

, വ്യാഴം, 4 ഡിസം‌ബര്‍ 2025 (15:53 IST)
എംഎല്‍എ സ്ഥാനം രാജിവെക്കണമോ എന്നത് രാഹുല്‍ തീരുമാനിക്കണമെന്ന് പുറത്താക്കലിന് പിന്നാലെ പ്രതികരണവുമായി കെസി വേണുഗോപാല്‍. പൊതുജനങ്ങള്‍ക്കിടയിലുള്ള പാര്‍ട്ടിയുടെ ഇമേജ് നിലനിര്‍ത്തേണ്ടതുണ്ടെന്നും ഇത്തരം വിഷയങ്ങളില്‍ പാര്‍ട്ടിയുടെ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കുക എന്നതാണ് പ്രാഥമികമായ കാര്യമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
 
ആരോപണം ഉണ്ടായപ്പോള്‍ തന്നെ പാര്‍ട്ടി നിലപാടെടുത്തതാണ്. കേരളത്തിലെ ഒരു രാഷ്ട്രീയ പാര്‍ട്ടി ഏറ്റവും വേഗത്തില്‍ എടുത്ത ഒരു തീരുമാനമാണ് ഇതൊന്നും കെസി വേണുഗോപാല്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ പുറത്താക്കിയതായി കെപിസിസി അറിയിച്ചു. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണ് പുറത്താക്കല്‍. 
 
അതേസമയം പീഡനക്കേസില്‍ രാഹുലിനു മുന്‍കൂര്‍ ജാമ്യമില്ല. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് രാഹുലിന്റെ മുന്‍കൂര്‍ ജാമ്യം തള്ളിയത്. രാഹുലിനെ അറസ്റ്റ് ചെയ്യാന്‍ തടസമില്ലെന്ന് കോടതി വ്യക്തമാക്കി.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

Rahul Mamkootathil: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി