എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷികത്തില്‍ രാഹുല്‍ കോണ്‍ഗ്രസില്‍ നിന്ന് പുറത്ത്
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ പുറത്താക്കിയതായി കെപിസിസിയാണ് അറിയിച്ചത്
രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയത് എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്തതിന്റെ ഒന്നാം വാര്‍ഷിക ദിനത്തില്‍. 2024 ഡിസംബര്‍ നാലിനാണ് പാലക്കാട് മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംഎല്‍എയായി രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ സത്യപ്രതിജ്ഞ ചെയ്തത്. കൃത്യം ഒന്നാം വാര്‍ഷിക ദിനമായ ഇന്ന് പീഡനക്കേസിനെ തുടര്‍ന്ന് രാഹുലിനെ കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി.
കോണ്‍ഗ്രസിന്റെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാഹുലിനെ പുറത്താക്കിയതായി കെപിസിസിയാണ് അറിയിച്ചത്. കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ അനുമതിയോടെയാണ് പുറത്താക്കല്‍. 'രാഹുല്‍ മാങ്കൂട്ടത്തിലിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയിരിക്കുന്നു. എഐസിസിയുടെ അനുമതിയോടെയാണ് പുറത്താക്കിയിരിക്കുന്നത്. എംഎല്‍എ സ്ഥാനം രാജിവയ്ക്കുകയാണ് രാഹുലിനു നല്ലത്. കോണ്‍ഗ്രസിലെ എല്ലാ നേതാക്കളുടെയും ഐക്യകണ്ഠേനയുള്ള യോജിപ്പിലാണ് ഈ തീരുമാനം. ഇത്തരം സംഭവങ്ങളില്‍ മാതൃകാപരമായ തീരുമാനം കോണ്‍ഗ്രസ് എല്ലാകാലത്തും എടുത്തിട്ടുണ്ട്,' കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പറഞ്ഞു.