Select Your Language

Notifications

webdunia
webdunia
webdunia
webdunia

സ്‌കൂട്ടറില്‍ വന്നയാള്‍ ബോംബ് എറിഞ്ഞ് കടന്നുകളഞ്ഞു; എ.കെ.ജി. സെന്ററിനു നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് (വീഡിയോ)

Bomb Attack AKG Centre സ്‌കൂട്ടറില്‍ വന്നയാള്‍ ബോംബ് എറിഞ്ഞ് കടന്നുകളഞ്ഞു; എ.കെ.ജി. സെന്ററിനു നേരെയുണ്ടായ ആക്രമണത്തിന്റെ സിസിടിവി ദൃശ്യം പുറത്ത് (വീഡിയോ)
, വെള്ളി, 1 ജൂലൈ 2022 (07:50 IST)
തിരുവനന്തപുരത്ത് എ.കെ.ജി. സെന്ററിനു നേരെ ബോംബേറ്. ഇന്നലെ രാത്രി 11.30 ഓടെയാണ് സ്‌കൂട്ടറിലെത്തിയ ആള്‍ ബോംബ് എറിഞ്ഞ് കടന്നുകളഞ്ഞത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ആക്രമണത്തിനു പിന്നില്‍ കോണ്‍ഗ്രസ് ആണെന്ന് സിപിഎം ആരോപിച്ചു. പ്രതിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ബോംബ് എറിയുന്ന സിസിടിവി ദൃശ്യത്തില്‍ വണ്ടിയുടെ നമ്പറോ എറിഞ്ഞ ആളിന്റെ മുഖമോ വ്യക്തമല്ല. സമീപത്തുള്ള വീടുകളിലെയും സ്ഥാപനങ്ങളിലെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് ഇന്ന് പരിശോധിക്കും. 


എ.കെ.ജി. സെന്ററിന്റെ ഗേറ്റിന് സമീപത്തെ കരിങ്കല്‍ ഭിത്തിയിലേക്കാണ് ബോംബെറിഞ്ഞത്. താഴത്തെ നിലയില്‍ വലിയ ശബ്ദത്തോടെ പൊട്ടിത്തെറിയുണ്ടായതായി ആ സമയത്ത് എ.കെ.ജി. സെന്ററിലുണ്ടായിരുന്നവര്‍ പറയുന്നു. സംസ്ഥാനത്തെ കലാപഭൂമിയാക്കാനാണ് ശ്രമമെന്നും പ്രകോപനം സൃഷ്ടിക്കാനുള്ള യുഡിഎഫ് തന്ത്രത്തില്‍ അണികള്‍ വീഴരുതെന്നും സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അഭ്യര്‍ത്ഥിച്ചു. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടിലെത്തും