Select Your Language

Notifications

webdunia
webdunia
webdunia
webdunia

എലോണില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും മഞ്ജു വാരിയറും !

Prithviraj and Manju Warrier in Mohanlal's Alone എലോണില്‍ മോഹന്‍ലാലിനൊപ്പം പൃഥ്വിരാജും മഞ്ജു വാരിയറും !
, വ്യാഴം, 30 ജൂണ്‍ 2022 (20:43 IST)
മോഹന്‍ലാല്‍ ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എലോണ്‍. ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ചിത്രം ഒ.ടി.ടി. പ്ലാറ്റ്ഫോമിലാണ് റിലീസ് ചെയ്യുക.
 
എലോണില്‍ മോഹന്‍ലാല്‍ ഒറ്റയ്ക്കല്ല എന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. മോഹന്‍ലാലിന് പുറമേ സൂപ്പര്‍താരങ്ങളായ പൃഥ്വിരാജും മഞ്ജു വാരിയറും എലോണില്‍ നിര്‍ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ടെന്നാണ് വിവരം. ടൈംസ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളൊന്നും വന്നിട്ടില്ല.
 
അതേസമയം, പൃഥ്വിരാജും മഞ്ജുവും ചിത്രത്തില്‍ നേരിട്ട് പ്രത്യക്ഷപ്പെടുന്നില്ലെന്നും ടൈംസ് ഓഫ് ഇന്ത്യയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. മോഹന്‍ലാലിന്റെ കഥാപാത്രത്തിനു വരുന്ന ഫോണ്‍ കോളുകളില്‍ പൃഥ്വിരാജിന്റേയും മഞ്ജുവിന്റേയും ശബ്ദം കേള്‍ക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടന്‍ ചിത്രങ്ങളുമായി നടി മാളവിക