Select Your Language

Notifications

webdunia
webdunia
webdunia
webdunia

നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്, ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ജില്ലാ പ്രചാരക് പ്രവീൺ

നെടുമങ്ങാട് പൊലീസ് സ്റ്റേഷന് നേരെ ബോംബെറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്, ആക്രമണത്തിന് പിന്നിൽ ആർ എസ് എസ് ജില്ലാ പ്രചാരക് പ്രവീൺ
, ശനി, 5 ജനുവരി 2019 (16:48 IST)
തിരുവനന്തപുരം: ഹര്‍ത്താല്‍ ദിനത്തില്‍ അക്രമങ്ങൾക്കിടെ തിരുവന്തപുരം നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലേക്ക് ബോബ് എറിയുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. ആർ എസ് എസ് ജില്ലാ പ്രചാരക് പ്രവീണാണ് പൊലീസ് സ്റ്റേഷനിലേക്ക് ബോബെറിഞ്ഞത് എന്ന് പൊലീസ് കണ്ടെത്തി. പ്രവീണിനെ കണ്ടെത്തുന്നതിനായി പൊലീസ് തിരച്ചിൽ ആരംഭിച്ചു.
 
അക്രമങ്ങൾക്കിടെ ഒരു പ്ലാസ്റ്റിക് കവറിൽ കൊണ്ടുവന്ന ആറു ബോബുകളിൽ നാലു ബോബുകളാണ് പൊലീസ് സ്റ്റേഷന് നേരെ എറിഞ്ഞത്. രണ്ട് ബോംബുകൾ സി പി എം മാർച്ചിനു നേരെയും എറിഞ്ഞു.  ബോബേറ് നടക്കുന്ന സമയത്ത് പൊലീസുകാരും ഏതാനും ബി ജെ പി പ്രവർത്തകരും സ്റ്റേഷനിൽ ഉണ്ടായിരുന്നു. ആക്രമണത്തിൽ  നെടുമങ്ങാട് എസ് ഐയുടെ കൈ ഒടിഞ്ഞിരുന്നു. തലനാരിഴക്കാണ് വലിയ അപകടം ഒഴിവായത്. ബോംബ് വന്ന് പതിച്ചതോടെ പൊലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ തൂണുകൾ തകർന്നു. 
 
പ്രവീണിനൊപ്പം മറ്റൊരാൾ കൂടി സ്റ്റേഷനിലേക്ക് ബോബെറിയുന്നത് ദൃശ്യങ്ങളിൽനിന്നും വ്യക്തമാണ്. ഇയാളെ കണ്ടെത്താനായും പൊലീസ് നടപടി ആരംഭിച്ചു. സ്റ്റേഷനിലേക്ക് ബോംബെറിയുന്നതിന് മുൻപായി പ്രവീൺ സ്സ്റ്റേഷന് സമീപത്ത് വച്ച് ഫോണിൽ സംസാരിക്കുന്നതിന്റെ മറ്റൊരു സി സി ടി വി ദൃശ്യവും പൊലീസിന് ലഭിച്ചിട്ടുണ്ട്. പ്രവീൺ മറ്റൊരു കൊലപാതക കേസിലും പ്രതിയാണ് എന്നും പൊലീസ് വ്യക്തമാക്കി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇരുട്ടത്തല്ല നവോത്ഥാനമുണ്ടാക്കേണ്ടത്, മുഖ്യമന്ത്രി തങ്ങളെ വഞ്ചിച്ചു: ആരോപണവുമായി വെള്ളാപ്പള്ളിയുടെ ഭാര്യ പ്രീതി നടേശന്‍