Select Your Language

Notifications

webdunia
webdunia
webdunia
webdunia

അഭിനന്ദനായി ‘വളഞ്ഞു പിടിച്ച്’ ഇന്ത്യ; യുദ്ധത്തിന് മുമ്പേ തോല്‍‌വി രുചിച്ച് പാകിസ്ഥാന്‍!

അഭിനന്ദനായി ‘വളഞ്ഞു പിടിച്ച്’ ഇന്ത്യ; യുദ്ധത്തിന് മുമ്പേ തോല്‍‌വി രുചിച്ച് പാകിസ്ഥാന്‍!
ന്യൂഡല്‍ഹി , വെള്ളി, 1 മാര്‍ച്ച് 2019 (14:51 IST)
ഇന്ത്യൻ വ്യോമസേനാ വിങ് കമാൻഡർ അഭിനന്ദൻ വര്‍ധമാന്‍ വാഗാ അതിർത്തി കടക്കുന്നതോടെ വിജയിച്ചത് ഇന്ത്യന്‍ നയതന്ത്ര നീക്കങ്ങളാണ്. യുദ്ധം രണ്ടുതരത്തില്‍ ചെയ്യാം, സൈനിക പരമായും നയതന്ത്രപരമായും. ഇതില്‍ രണ്ടാമത്തെ വിഭാഗമാണ് ഇന്ത്യന്‍ സര്‍ക്കാര്‍ പരീക്ഷിച്ച് വിജയിച്ചത്.

സൈനിക ആക്രമണം പ്രതീക്ഷിച്ച പാകിസ്ഥാന് മുന്നില്‍ നയതന്ത്ര നീക്കങ്ങളുടെ കെട്ടഴിച്ചു വിടുകയായിരുന്നു കേന്ദ്രസര്‍ക്കാര്‍. ബാലാക്കോട്ട് ആക്രമണം ഭീകരവിരുദ്ധ നടപടിയാണെന്ന ഇന്ത്യന്‍ വാദത്തെ തള്ളാന്‍ ചൈനയ്‌ക്ക് പോലുമായില്ല എന്നതാണ് ശ്രദ്ധേയം. പാക് ഭരണകൂടം ഭീകരതയുടെ തുറന്ന ഫാക്‍ടറിയാണെന്ന് ഇന്ത്യന്‍ നിലപാടിനെ സ്വാഗം ചെയ്യാനെ അമേരിക്കയടമുള്ള രാജ്യങ്ങള്‍ക്ക് കഴിഞ്ഞുള്ളൂ.

ഭീകരതയുടെ ആഗോള സപ്ലെയറായ പാകിസ്ഥാന്റെ കൈയില്‍ നിന്നും ഒരു തരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ തിരിച്ചടി അനുഭവിച്ചവരാണ് ഭൂരിഭാഗം രാജ്യങ്ങളും. പാകിസ്ഥാന്റെ അവകാശവാദങ്ങള്‍ ഒരു ഘട്ടത്തില്‍ പോലും ഉയര്‍ന്നു കേട്ടുമില്ല. യുഎഇ, സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങള്‍ പാക് സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്‌തു.

അഭിനന്ദൻ വര്‍ധമാന്‍ തങ്ങളുടെ കസ്‌റ്റഡിയിലുണ്ടെന്ന തുറന്നു പറച്ചിലും മിഗ് 21 വിമാനം വെടിവച്ചിട്ടുവെന്നുമുള്ള പാകിസ്ഥാന്റെ തുറന്നുപറച്ചില്‍ അവര്‍ക്ക് തന്നെ തിരിച്ചടിയായി. വര്‍ധമാനെ തിരിച്ചയക്കണമെന്ന് എഴുത്തുകാരിയും പാകിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി സുള്‍ഫറിക്കര്‍ അലി ഭൂട്ടോയുടെ ചെറുമകളുമായ ഫാത്തിമ ഭൂട്ടോ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനോട് ആവശ്യപ്പെട്ടത് പാക് സര്‍ക്കാരിന് കനത്ത പ്രഹരമായി.

യുദ്ധതടവുകാരെ എത്രയും പെട്ടെന്ന് അതാത് രാജ്യങ്ങള്‍ക്ക് കൈമാറണമെന്ന ജനീവ ഉടമ്പടി അനുസരിക്കാതെ മറ്റു മാര്‍ഗമില്ലായിരുന്നു പാകിസ്ഥാന്. ലോകരാജ്യങ്ങളുടെ മുന്നില്‍ ഒറ്റപ്പെട്ട പോയ അവസ്ഥയില്‍ മറിച്ചൊന്നും ചെയ്യാന്‍ അവര്‍ക്കാകുമായിരുന്നില്ല. ഈയൊരു ഘട്ടത്തില്‍ വര്‍ധമാനെ സുരക്ഷിതമായി ഇന്ത്യക്ക് കൈമാറി തടിതപ്പുക എന്ന മാര്‍ഗം മാത്രമാണ് പാക് സര്‍ക്കിരിന് മുന്നിലുണ്ടായിരുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അഭിനന്ദ് നാലു മണിയോടെ ഇന്ത്യയിലെത്തും; സ്വീകരിക്കാനൊരുങ്ങി രാജ്യം - വാഗാ അതിര്‍ത്തിയില്‍ സുരക്ഷ അതിശക്തം