Publish Date: Thu, 05 Nov 2020 (10:33 IST)
Updated Date: Thu, 05 Nov 2020 (10:38 IST)
ചങ്ങനാശേരി: ചങ്ങനാശേരി നഗര സഭയില്‍ വിജിലന്‍സ് നടത്തിയ പരിശോധനയില്‍ രണ്ട് വനിതാ ഉദ്യോഗസ്ഥരെ കൈക്കൂലി കേസില്‍ അറസ്‌റ് ചെയ്തു. റവന്യൂ ഓഫീസര്‍ സുശീല സൂസന്‍, റവന്യൂ ഇന്‍സ്പെക്ടര്‍ ശാന്തി എന്നിവരാണ് വിജിലന്‍സ് പിടിയിലായത്.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു സംഭവം. പോത്തോട് സ്വദേശി നല്‍കിയ പരാതിയിലാണ് പരിശോധന നടത്തിയത്. പരാതിക്കാരന്റെ പ്രവാസി സുഹൃത്തിന്റെ പുതിയ വീട്ടിനു നമ്പര്‍ കിട്ടുന്നതിനും അതിന്റെ നികുതിയുമായി ബന്ധപ്പെട്ടും നിരവധി തവണ ഇയാള്‍ റവന്യൂ ഓഫീസറെ സമീപിച്ചു. എന്നാല്‍ പിന്നീട് ഇവര്‍ പണം ആവശ്യപ്പെടുകയായിരുന്നു.
തുടര്‍ന്ന് പരാതിക്കാരന്‍ വിജിലന്‍സിനെ വിവരം അറിയിക്കുകയും ഇതിനൊപ്പം പരാതിക്കാരനും റവന്യൂ ഓഫീസറും തമ്മില്‍ സംസാരിച്ചത് റെക്കോഡ് ചെയ്തത് നല്‍കുകയും ചെയ്തു. കോട്ടയം വിജിലന്‍സ് ഡി.വൈ.എസ് പി രവീന്ദ്രനാഥിന്റെ നേതൃത്വത്തിലുള്ള സംഘം പറഞ്ഞതനുസരിച്ചു അയ്യായിരം രൂപ നല്‍കുകയും ചെയ്തു. തൊട്ടു പിന്നാലെ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇവരെ പിടികൂടുകയുമായിരുന്നു.