Publish Date: Fri, 10 Dec 2021 (21:30 IST)
Updated Date: Fri, 10 Dec 2021 (21:33 IST)
കൊട്ടാരക്കര : ക്ഷീര കര്ഷകനിൽ നിന്ന് കൈക്കൂലി വാങ്ങിയ പഞ്ചായത്ത് ഓവർസിയർ വിജിലൻസ് പിടികൂടി. ഉമ്മന്നൂർ ഗ്രാമപഞ്ചായത്ത് തേഡ് ഗ്രെയ്‌ഡ് ഓവർസിയർ കൊട്ടാരക്കര കിഴക്കേക്കര ചരുവിള പുത്തൻവീട്ടിൽ രാജു രാമചന്ദ്രനാണ് കഴിഞ്ഞ ദിവസം വിജിലൻസിന്റെ പിടിയിലായത്.
കാലിത്തൊഴുത്തിന്റെ വാലയുവേഷൻ സർട്ടിഫിക്കറ്റ് നൽകാനാണ് ഇയാൾ ക്ഷീര കര്ഷകനിൽ നിന്ന് ആയിരം രൂപ കൈക്കൂലി വാങ്ങിയത്. മേൽക്കുളങ്ങരയിലെ റിസോർട്ട് സമീപത്തു നിന്നാണ് ഇയാൾ ക്ഷീരകർഷകർ ജോസ് തോമസിൽ നിന്ന് കൈക്കൂലി വാങ്ങവേ പിടിയിലായത്.