ലഖ്‌നൗ: കൈക്കുഞ്ഞുമായി നിന്ന യുവാവിനെ ക്രൂരമായി മർദ്ദിച്ച ഉത്തർ പ്രദേശ് പോലീസ് ഇൻസ്‌പെക്ടർ വിനോദ് കുമാർ മിശ്രയെ സർവീസിൽ നിന്ന് സസ്‌പെൻഡ് ചെയ്തു. അടിക്കരുതെന്നും കുഞ്ഞിന് അടിയേറ്റു അപകടം ഉണ്ടാവുമെന്നും പോലീസിനോട് യുവാവ് കേണപേക്ഷിച്ചിട്ടും മർദ്ദനം തുടരുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി. തുടർന്നാണ് സസ്‌പെൻഷൻ നടപടി ഉണ്ടായത്.
വീഡിയോയിൽ നിന്നും അടികൊള്ളാതെ ഓടി മാറാൻ ശ്രമിക്കുന്ന യുവാവിൽ നിന്ന് കുഞ്ഞിനെ തട്ടിപ്പറിക്കാനും പോലീസുകാർ ശ്രമിക്കുന്നത് കാണാമായിരുന്നു. വരുൺ ഗാന്ധി അടക്കമുള്ളവർ വീഡിയോ കാന്റ് രൂക്ഷമായ വിമർശനമാണ് ഇതിനെതിരെ നടത്തിയത്.
ആശുപത്രിയിൽ ശല്യം ചെയ്ത ആളെ കൊണ്ടുപോകുമ്പോൾ ചോദ്യം ചെയ്തതിനായിരുന്നു യുവാവിനെ പോലീസുകാർ മർദ്ദിച്ചത്. ആശുപത്രിയിൽ പണി ചെയ്യാൻ എത്തിയ ആൾ ജോലി ചെയ്തപ്പോൾ പൊടിപടലം ഉയർന്നതിനെ തുടർന്നാണ് ജീവനക്കാരും മറ്റും ചേർന്ന് ഇയാൾക്കെതിരെ പരാതി നൽകിയതും തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്തതും. ഇതിനെ ചോദ്യം ചെയ്തതിനാണ് കൈക്കുഞ്ഞുമായി നിന്ന യുവാവിനെ മർദ്ദിച്ചത്