Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

കൈക്കൂലി വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍

എ കെ ജെ അയ്യര്‍

, വെള്ളി, 2 ജൂലൈ 2021 (19:56 IST)
കണ്ണൂര്‍: പിന്തുടര്‍ച്ച അവകാശ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ നിര്‍ബന്ധപൂര്‍വം കൈക്കൂലി ആവശ്യപ്പെട്ടു വാങ്ങിയ വില്ലേജ് ഓഫീസര്‍ അറസ്റ്റിലായി. തളിപ്പറമ്പ് പട്ടുവം വില്ലേജ് ഓഫീസര്‍ ജസ്റ്റസ്‌റ് ബഞ്ചമിനാണ് അറസ്റ്റിലായത്.
 
പട്ടുവം സ്വദേശി പ്രകാശനില്‍ നിന്നാണ് 2000 രൂപ കൈക്കൂലി വാങ്ങി ജസ്റ്റസ് ബഞ്ചമിന്‍ പിടിയിലായത്. കഴിഞ്ഞ മാസമായിരുന്നു പ്രകാശന്‍ പിന്തുടര്‍ച്ച സര്‍ട്ടിഫിക്കറ്റിനായി പട്ടുവം വിലേജ് ഓഫീസില്‍ അപേക്ഷ നല്‍കിയത്. എന്നാല്‍ സര്‍ട്ടിഫിക്കറ്റു നല്‍കാതെ വൈകിപ്പിക്കുകയും ഇത് നല്‍കണമെങ്കില്‍ 5000 രൂപ കൈക്കൂലി നല്‍കണമെന്നും ഓഫീസര്‍ പറഞ്ഞു. അവസാനം വിലപേശലില്‍ ഇത് 2000 ആയി കുറഞ്ഞു.
 
എന്നാല്‍ ഈ വിവരം പ്രകാശന്‍ വിജിലന്‍സില്‍ അറിയിച്ചു. വിജിലന്‍സ് ഉദ്യോഗസ്ഥര്‍ നല്‍കിയ രണ്ടായിരം രൂപയുമായി  മുന്‍ തീരുമാനപ്രകാരം കഴിഞ്ഞ ദിവസം രാവിലെ പ്രകാശന്‍ വില്ലേജ് ഓഫീസിലെത്തി. തുക കൈമാറുന്നതിനിടെ വില്ലേജ് ഓഫീസര്‍ പിടിയിലുമായി. പിടിയിലായ വില്ലേജ് ഓഫീസറെ രണ്ടാഴ്ചത്തേക്ക് തലശേരി വിജിലന്‍സ് കോടതി റിമാന്‍ഡ് ചെയ്തു.   

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൂന്നു സുഹൃത്തുക്കളെ തമ്മില്‍ അറിയിക്കാതെ വിവാഹം കഴിച്ച യുവതിക്ക് 11 വര്‍ഷത്തെ തടവുശിക്ഷ