Select Your Language

Notifications

webdunia
webdunia
webdunia
webdunia

മൂന്നു സുഹൃത്തുക്കളെ തമ്മില്‍ അറിയിക്കാതെ വിവാഹം കഴിച്ച യുവതിക്ക് 11 വര്‍ഷത്തെ തടവുശിക്ഷ

മൂന്നു സുഹൃത്തുക്കളെ തമ്മില്‍ അറിയിക്കാതെ വിവാഹം കഴിച്ച യുവതിക്ക് 11 വര്‍ഷത്തെ തടവുശിക്ഷ
, വെള്ളി, 2 ജൂലൈ 2021 (19:45 IST)
മനാമ: ബഹ്റൈനിലെ മനാമയില്‍ മൂന്നു സുഹൃത്തുക്കളെ ദിവസങ്ങള്‍ക്കുള്ളില്‍ വിവാഹം കഴിച്ച് കോടികള്‍ തട്ടിയെടുത്ത അറബ് യുവതിക്ക് പതിനൊന്നു വര്‍ഷത്തെ തടവുശിക്ഷ. തട്ടിപ്പ്, വ്യാജരേഖ ചമയ്ക്കല്‍ എന്നിവയില്‍   30 വയസുള്ള യുവതി കുറ്റക്കാരിയാണെന്ന് കണ്ടെത്തി.
 
അവിവാഹിത എന്ന് മൂന്നു സുഹൃത്തുക്കളെയും ഒരു പോലെ കബളിപ്പിച്ചാണ് വിവാഹം കഴിക്കാന്‍ പ്രേരിപ്പിച്ചത്. ഓരോരുത്തരിലും നിന്നും സ്ത്രീധനം എന്ന പേരില്‍ എട്ടു ലക്ഷത്തോളം ഇന്ത്യന്‍ രൂപ വീതമാണ് ഇവര്‍ തട്ടിയെടുത്തത്. ഓരോരുത്തരോടും ഓരോ കാര്യങ്ങള്‍ പറഞ്ഞാണ് വിവാഹം ഉറപ്പിച്ചത്.
 
ആദ്യത്തെയാളിനെ വിവാഹം കഴിച്ച യുവതി കഷ്ടിച്ച് നാല് മാസമാണ് ഒപ്പം കഴിഞ്ഞത്. ഈ സമയത്തിനുള്ളില്‍ തന്നെ രഹസ്യമായി രണ്ടാമത്തെ സുഹൃത്തിനൊപ്പം വിവാഹം നടത്തി. ഇയാളുമായി ഒരു മാസം കഴിഞ്ഞു. തൊട്ടുപിന്നാലെ മൂന്നാമത്തെ സുഹൃത്തിനെയും വിവാഹം കഴിച്ചു. എന്നാല്‍ അവസാനം വിവാഹം ചെയ്തയാള്‍ക്ക് യുവതിയുടെ പെരുമാറ്റം സംശയം ജനിപ്പിച്ചു. അന്വേഷണത്തിനൊടുവില്‍ മൂവരുടെയും ഭാര്യമാര്‍ ഒരാള്‍ തന്നെയെന്ന് ശുര്‍ഹത്തുക്കള്‍ കണ്ടെത്തി.
 
വിവാഹം കഴിക്കാനായി മൂന്നു പേരും ഒരു സ്ത്രീയെ സമീപിച്ചിരുന്നു. ഇവര്‍ക്ക് മൂന്നു പേര്‍ക്കും ഇപ്പറഞ്ഞ യുവതി ഫോണ്‍ നമ്പറാണ് സ്ത്രീ നല്‍കിയത്. ഇതാണ് മൂന്നു വിവാഹങ്ങള്‍ നടത്താനും പണം തട്ടിയെടുക്കാനും കഴിഞ്ഞത്. എന്നാല്‍ താന്‍ ഒരേ സമയമല്ല ഇവരെ വിവാഹം കഴിച്ചതെന്നും ഓരോ വിവാഹത്തിനും മുമ്പ് വിവാഹ മോചന നടപടികള്‍ പൂര്‍ത്തിയാക്കിയിരുന്നു എന്നും യുവതി വാദിച്ചെങ്കിലും അന്വേഷണത്തില്‍ ഇത് സത്യമല്ലെന്നു കണ്ടെത്തി. തുടര്‍ന്ന് ശിക്ഷാ വിധി പ്രസ്താവിക്കുകയും ചെയ്തു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊടകര കുഴൽപ്പണ കേസ്, കെ സുരേന്ദ്രനെ ചോദ്യം ചെയ്യും, നോട്ടീസയച്ചു