Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൈക്കൂലിക്കേസിൽ താത്ക്കാലിക സർവേയർ വിജിലൻസ് പിടിയിലായി

കൈക്കൂലിക്കേസിൽ താത്ക്കാലിക സർവേയർ വിജിലൻസ് പിടിയിലായി

എ കെ ജെ അയ്യർ

, ചൊവ്വ, 31 ഡിസം‌ബര്‍ 2024 (15:50 IST)
ഇടുക്കി: ദേവികുളത്ത് കൈക്കൂലി വാങ്ങുന്നതിനിടയിൽ താൽക്കാലിക സർവേയർ വിജിലൻസ് പിടിയിലായി. ദേവികുളം താലൂക്കിലെ സർവേയർ എസ് നിതിനാണ് 50,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ എറണാകുളം നേര്യമംഗലത്ത് വച്ച് പിടിയിലായത്.
 
ഇടുക്കി ജില്ലയിലെ ബൈസൺ വാലി പൊട്ടൻകാടുള്ള 146 ഏക്കർ വരുന്ന ഏലത്തോട്ടം ഡിജിറ്റൽ സർവേ പ്രകാരം അളന്നു തിട്ടപ്പെടുത്തി കൊടുക്കുന്നതിനാണ് നിതിൻ കൈക്കൂലി വാങ്ങിയത്. ഇയാൾ എസ്റ്റേറ്റ് മാനേജരോട് ഒരുലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടെങ്കിലും അത്രയും തുക നൽകാൻ കഴിയില്ലെന്ന് പറഞ്ഞതിനാൽ 50,000 രൂപ നൽകാൻ നിതിൻ ആവശ്യപ്പെട്ടു. എസ്റ്റേറ്റ് മാനേജർ അറിയിച്ചതിനെ തുടർന്ന് ഇടുക്കി വിജിലൻസാണ് കൈക്കൂലി കൈമാറുന്നതിനിടെ നിതിനെ പിടികൂടിയത്. അറസ്റ്റ് ചെയ്ത പ്രതിയെ മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ ഹാജരാക്കി

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നിഖില്‍ കൊലക്കേസ് പ്രതിയുടെ ഗൃഹപ്രവേശന ചടങ്ങ്; പങ്കെടുത്ത് പി ജയരാജനും പി പി ദിവ്യയും അടക്കമുള്ള സിപിഐഎം നേതാക്കള്‍