വിവാഹത്തിന് സാധനങ്ങള്‍ വാങ്ങാന്‍ പോയി; യുവാവിന് ദാരുണാന്ത്യം
ശനിയാഴ്ച വൈകീട്ട് ഏഴു മണിയോടെ താഴശ്ശേരി അങ്കണവാടിക്ക് സമീപം വച്ച് യുവാവ് സഞ്ചരിച്ച സ്‌കൂട്ടറും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
Publish Date: Sun, 05 Jan 2020 (16:05 IST)
Updated Date: Sun, 05 Jan 2020 (16:08 IST)
സഹോദരങ്ങളുടെ വിവാഹ ആവശ്യങ്ങള്‍ക്കായി തലേദിവസം സാധനങ്ങള്‍ വാങ്ങാന്‍ പോയ യുവാവ് വാഹനാപകടത്തില്‍ മരിച്ചു. താറ്റിയേരി ഇബ്രാഹിം മൗലവിയുടെ മകന്‍ ഇസ്ഹാഖ് ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് ഏഴു മണിയോടെ താഴശ്ശേരി അങ്കണവാടിക്ക് സമീപം വച്ച് യുവാവ് സഞ്ചരിച്ച സ്‌കൂട്ടറും ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
കുറ്റൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന ബസും മാതമംഗലം ഭാഗത്തേക് വരികയായിരുന്ന സകൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. ബസിന്റെ മുന്‍വശത്ത് ഡ്രൈവര്‍ സീറ്റിന്റെ ഭാഗത്തേക്കായി ഇടിച്ചു കയറിയ നിലയിലായിരുന്നു ഇസ്ഹാഖിന്റെ സ്‌കൂട്ടര്‍. അപകടത്തില്‍ സ്‌കൂട്ടര്‍ പൂര്‍ണമായും തകര്‍ന്ന നിലയിലായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇസ്ഹാഖിനെ നാട്ടുകാര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. യുവാവിന്‍റെ അപ്രതീക്ഷിത മരണവാര്‍ത്ത സൃഷ്ടിച്ച ഞെട്ടലിലാണ് ഇപ്പോള്‍ ഇയാളുടെ ബന്ധുക്കളും സുഹൃത്തുക്കളും.