Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ അനിയനെ തിരഞ്ഞു; അനിയന്‍ മരിച്ച നിലയില്‍

Brothers Death

സിആര്‍ രവിചന്ദ്രന്‍

, തിങ്കള്‍, 24 ഫെബ്രുവരി 2025 (19:37 IST)
ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ നടത്തിയ തിരച്ചിലില്‍ അനിയനെ മരിച്ച നിലയില്‍ കണ്ടെത്തി. എരുമേലി നെടുങ്കാവ്വയല്‍ ചാത്തനാംകുഴിയില്‍ സി ആര്‍ മധു (51), ഇളയ സഹോദരന്‍ സി ആര്‍ സന്തോഷ് (45) എന്നിവരാണ് മരിച്ചത്. ആന്ധ്രാപ്രദേശില്‍ ശനിയാഴ്ചയാണ് മധു മരിച്ചത്. ജ്യേഷ്ഠന്റെ മരണവിവരം അറിയിക്കാന്‍ ബന്ധുക്കള്‍ സന്തോഷിനെ ബന്ധപ്പെടാനാകാതെ വന്നതോടെ സോഷ്യല്‍ മീഡിയയില്‍ സഹായം തേടി. 
 
സന്തോഷിന്റെ ചിത്രവും ഫോണ്‍ നമ്പറും പോസ്റ്റ് ചെയ്ത് ഇവര്‍ അന്വേഷണം ആരംഭിച്ചു. അതിനിടെ ഇന്നലെ രാവിലെ കായംകുളം ബസ് സ്റ്റാന്‍ഡിലെ കടയുടെ മുന്നില്‍ ഒരാളെ മരിച്ച നിലയില്‍ കണ്ടെത്തി. സന്തോഷിനോട് സാമ്യമുള്ളതിനാല്‍ കായംകുളം പോലീസ് ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് മരിച്ചയാള് സന്തോഷാണെന്ന് ബന്ധുക്കള്‍ സ്ഥിരീകരിച്ചു. 
 
ആന്ധ്രാപ്രദേശില്‍ അധ്യാപകനായിരുന്ന മധു അസുഖത്തെ തുടര്‍ന്നാണ് മരിച്ചത്. പെയിന്ററായ സന്തോഷ് ആഴ്ചകള്‍ക്ക് മുമ്പ് ചങ്ങനാശേരിയില്‍ ജോലിക്കായി വീടുവിട്ടിറങ്ങിയിരുന്നു. സന്തോഷിന്റെ മരണകാരണം വ്യക്തമല്ല. മധുവിന്റെ ഭാര്യ മണി മകന്‍ ആകാശ് (വിദ്യാര്‍ത്ഥി) എന്നിവയാണ്. സന്തോഷിന്റെ ഭാര്യ ബീന, മക്കള്‍ ആദര്‍ശ്, ആദ്രി (ഇരുവരും വിദ്യാര്‍ത്ഥികള്‍).

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കാട്ടാന ആക്രമണത്തില്‍ ആദിവാസി ദമ്പതികള്‍ കൊല്ലപ്പെട്ട സംഭവം: സ്ഥലത്തെത്തിയ എംവി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കളെ നാട്ടുകാര്‍ തടഞ്ഞു