Select Your Language

Notifications

webdunia
webdunia
webdunia
webdunia

തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു, ജാഗ്രതാനിർദേശം

തിരുവനന്തപുരത്ത് ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു, ജാഗ്രതാനിർദേശം
, തിങ്കള്‍, 9 ഒക്‌ടോബര്‍ 2023 (17:43 IST)
പ്രതീകാത്മകം
തിരുവനന്തപുരത്ത് ജന്തുജന്യരോഗമായ ബ്രൂസെല്ലോസിസ് സ്ഥിരീകരിച്ചു. വെമ്പായം വെറ്റിനോടാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. അച്ഛനും മകനുമാണ് രോഗം ബാധിച്ചത്. കന്നുകാലിയില്‍ നിന്നാണ് രോഗം പകര്‍ന്നതെന്നാണ് നിഗമനം. രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആരോഗ്യവകുപ്പ് ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.
 
കന്നുകാലികളില്‍ നിന്നാണ് ബാക്ടീരിയ മനുഷ്യരിലേക്ക് പടരാറുള്ളത്. തലവേദന,പേശിവേദന,സന്ധി വേദന,ക്ഷീണം എന്നിവയാണ് ബ്രൂസെല്ലയുടെ ലക്ഷണങ്ങള്‍. ലക്ഷണങ്ങളെ തുടര്‍ന്നാണ് ആദ്യം മകന് ചികിത്സ നല്‍കിയത്. തുടര്‍ന്ന് രോഗം സ്ഥിരീകരിച്ചു. പിന്നാലെ അച്ഛനും രോഗം സ്ഥിരീകരിച്ചു. അച്ഛനെ തിരുവനന്തപുരത്തെ മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ഇരുവരുടെയും ആരോഗ്യനില ഗുരുതരമല്ല.നേരത്തെയും സംസ്ഥാനത്ത് ബ്രൂസെല്ലോസിസ് സ്ഥ്രീകരിച്ചിരുന്നു. കുറച്ച് ആഴ്ചകള്‍ മുതല്‍ മാസങ്ങള്‍ക്കകം തന്നെ ബ്രൂസെല്ല ഭേദമാകും. 2% ആണ് രോഗത്തിന്റെ മരണനിരക്ക്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇസ്രായേലില്‍ കൊല്ലപ്പെട്ടത് 10 നേപ്പാള്‍ വിദ്യാര്‍ത്ഥികള്‍; 17 പേരെ ഹമാസ് തടങ്കലിലാക്കി