Select Your Language

Notifications

webdunia
webdunia
webdunia
webdunia

‘അമിട്ട് ഷാജിയുടെ നെറികെട്ട കുതന്ത്രങ്ങളെ ‘ചാണക്യ തന്ത്രങ്ങള്‍ ’ എന്നല്ല ‘ചാണക തന്ത്രങ്ങള്‍ ‍’ എന്നാണ് വിശേഷിപ്പിക്കേണ്ടത്’; മാധ്യമങ്ങളെ വിമര്‍ശിച്ച് വിടി ബല്‍റാം

സംഘപരിവാര്‍ ഭക്തി മൂത്ത് വാഴ്ത്തി പാടുന്ന മാധ്യമങ്ങളുടെ ശ്രദ്ധക്ക്, അമിട്ട് ഷാജിയുടെ നെറികെട്ട കുതന്ത്രങ്ങളെ ‘ചാണക്യ തന്ത്രങ്ങള്‍ ‍’ എന്നല്ല ‘ചാണക തന്ത്രങ്ങള്‍ ‍’ എന്നാണ് വിശേഷിപ്പിക്കേണ്ടത് : വിടി ബല

‘അമിട്ട് ഷാജിയുടെ നെറികെട്ട കുതന്ത്രങ്ങളെ ‘ചാണക്യ തന്ത്രങ്ങള്‍ ’ എന്നല്ല ‘ചാണക തന്ത്രങ്ങള്‍ ‍’ എന്നാണ് വിശേഷിപ്പിക്കേണ്ടത്’; മാധ്യമങ്ങളെ വിമര്‍ശിച്ച് വിടി ബല്‍റാം
കോഴിക്കോട് , വ്യാഴം, 10 ഓഗസ്റ്റ് 2017 (09:11 IST)
ഗുജറാത്ത് രാജ്യസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്കും അമിത് ഷായ്ക്കും കനത്ത അടിയേറ്റിരിക്കുകയാണ്. എന്നാല്‍ അപ്പോഴും അമിത് ഷായെ രാഷ്ട്രീയ ചാണക്യനെന്ന് വിശേഷിപ്പിക്കുന്ന മാധ്യമങ്ങള്‍ക്ക് വിമര്‍ശനവുമായി തൃത്താല എംഎല്‍എ വിടി ബല്‍റാം. ബല്‍റാം തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ പ്രതികരണങ്ങള്‍ അറിയിച്ചത്.
 
സംഘപരിവാര്‍ ഭക്തി മൂത്ത് വാഴ്ത്തുപാട്ട് പാടുന്ന മാധ്യമങ്ങളുടെ ശ്രദ്ധക്ക്, അമിട്ട് ഷാജിയുടെ നെറികെട്ട കുതന്ത്രങ്ങളെ ‘ചാണക്യ തന്ത്രങ്ങള്‍’ എന്നല്ല ‘ചാണക തന്ത്രങ്ങള്‍’ എന്നാണ് വിശേഷിപ്പിക്കേണ്ടതെന്നായിരുന്നു വിടി ബല്‍റാമിന്റെ പോസ്റ്റ്. 
 
പണത്തിന്റെ പ്രലോഭനവും അധികാരത്തിന്റെ ഭീഷണിയും ഉപയോഗിച്ചുകൊണ്ട് ഉണ്ടാക്കിയെടുക്കുന്ന കാലുമാറ്റങ്ങളെ ‘കുതിരക്കച്ചവടം’ എന്നതിന് പകരം സംഘികള്‍ക്ക് ഇഷ്ടമാവുന്ന തരത്തില്‍ ‘പശുക്കച്ചവടം’ എന്നും വിളിക്കാവുന്നതാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ജനങ്ങളുടെ പ്രശ്നങ്ങളില്‍ രജനികാന്ത് ഇടപെടുന്നുണ്ട്, അദ്ദേഹം രാഷ്ട്രീയത്തിലെത്തുന്നത് നല്ലത് : ധനുഷ്