Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബസ് ചാർജ് വർധിപ്പിക്കാൻ ശുപാർശ, മിനിമം ചാർജ് 10 രൂപയാക്കിയേക്കും

ബസ് ചാർജ് വർധിപ്പിക്കാൻ ശുപാർശ, മിനിമം ചാർജ് 10 രൂപയാക്കിയേക്കും
തിരുവനന്തപുരം , വെള്ളി, 26 ജൂണ്‍ 2020 (12:18 IST)
തിരുവനന്തപുരം: കൊവിഡ് കാലത്ത് ബസ് ചാർജ് വർധിപ്പിക്കണമെന്ന് ജസ്റ്റിസ് രാമചന്ദ്രൻ കമ്മീഷൻ ഇടക്കാല റിപ്പോർട്ട് നൽകി.മിനിമം ചാർജ് 10 രൂപയാക്കുന്നത് അടക്കം 3 ശുപാർശകളാണ് റിപ്പോർട്ടിലുള്ളത്.മിനിമം ചാർജ്ജ് 8 രൂപയായി തുടരുകയാണെങ്കിൽ ദുരം കുറയ്ക്കണമെന്നാണ് ശുപാർശയിലെ മറ്റൊരാവശ്യം.
 
കമ്മീഷൻ ഇട‌ക്കാല റിപ്പോർട്ടാണ് ഇപ്പോൾ സമർപ്പിച്ചിരിക്കുന്നത്.മിക്ക ബസ്സുകളിലും ട്രിപ്പുകളും ജീവനക്കാരുടെ എണ്ണവും വെട്ടിക്കുറച്ചിരിക്കുകയാണ്. ലോക്ക്ഡൗണിനെ തുടർന്ന് യാത്രക്കാരുടെ എണ്ണത്തിൽ വന്ന കുറവും ഇന്ധനവിലയിലെ വർധനവും കനത്ത പ്രതിസന്ധിയാണ് ബസ്സുകാർക്ക് സൃഷ്‌ടിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇഷ്ടമുള്ള ടിവി ചാനലുകൾ തെരെഞ്ഞെടുക്കാം, എല്ലാം ഒറ്റ 'ആപ്പി'ലാക്കി ട്രായ് !