Select Your Language

Notifications

webdunia
webdunia
webdunia
webdunia

വേണം കൈയ്യില്‍ കൊവിഡ് ഡയറി, നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം

വേണം കൈയ്യില്‍ കൊവിഡ് ഡയറി, നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം

ജോര്‍ജി സാം

തിരുവനന്തപുരം , വ്യാഴം, 25 ജൂണ്‍ 2020 (20:04 IST)
എല്ലാവരും കൈവശം കൊവിഡ് ഡയറി സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോരുത്തരും എവിടെയൊക്കെ യാത ചെയ്യുന്നു എന്നും ഏതൊക്കെ വാഹനങ്ങളില്‍ സഞ്ചരിക്കുന്നുവെന്നും നമ്പര്‍ അടക്കം വാഹനങ്ങളുടെ വിവരങ്ങളും, ഏതൊക്കെ കടകളിലും സ്ഥാപനങ്ങളിലും വീടുകളിലും പോയി എന്നതും ആരെയൊക്കെ കണ്ടു എന്നതും ആരോടൊക്കെ ഇടപഴകി എന്നതും ഡയറിയില്‍ വിശദമായി എഴുതി സൂക്ഷിക്കണം.
 
ഇത് ഒരു ബുക്കിലോ ഫോണിലോ സൂക്ഷിക്കാവുന്നതാണ്. ആര്‍ക്കെങ്കിലും രോഗബാധ ഉണ്ടായാല്‍ അവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിന് ഇത് വളരെയധികം സഹായിക്കും. മാത്രമല്ല, അവരുമായി സമ്പര്‍ക്കത്തിലുള്ളവരുടെ വിശദവിവരങ്ങള്‍ ലഭ്യമാക്കാനും സഹായിക്കും. ഇത് രോഗവ്യാപനം തടയുന്നതിന് സഹായകമാകും.
 
സര്‍ക്കാരിന്‍റെ നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കാന്‍ എല്ലാവരും തയ്യാറാകണമെന്ന് മുഖ്യമന്ത്രി ഓര്‍മ്മിപ്പിച്ചു. മാസ്‌ക് ധരിക്കുന്നത് ശീലമാകണം. ഇരുചക്ര വാഹനങ്ങളില്‍ യാത്ര ചെയ്യുന്നവര്‍ മാസ്‌കും ഹെല്‍‌മറ്റും നിര്‍ബന്ധമായും ധരിക്കേണ്ടതാണ്. അങ്ങനെയല്ലാത്ത സംഭവങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശനമായ നടപടികള്‍ ഉണ്ടാവും.
 
രാത്രി ഒമ്പതുമണിക്ക് ശേഷമുള്ള യാത്രയ്‌ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആവശ്യ വിഭാഗക്കാർക്കു മാത്രമാണ് യാത്രാനുമതി നല്‍കിയിട്ടുള്ളത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ബിഹാറില്‍ കനത്തമഴയിലും ഇടിമിന്നലിലും 22പേര്‍ മരിച്ചു