വിദ്യാർഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കില്ല, സമരം തുടര്‍ന്നാല്‍ കർശന നടപടിയെന്നും ഗതാഗതമന്ത്രി - ബസ് ഉടമകള്‍ക്കിടെയില്‍ ഭിന്നത
വിദ്യാർഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കില്ല, സമരം തുടര്‍ന്നാല്‍ കർശന നടപടിയെന്നും ഗതാഗതമന്ത്രി - ബസ് ഉടമകള്‍ക്കിടെയില്‍ ഭിന്നത
നിരക്ക് വർദ്ധന ആവശ്യപ്പെട്ട് സമരം തുടരുന്ന സ്വകാര്യ ബസുടമകൾക്ക് മുന്നറിയിപ്പുമായി ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ.
സമരം തുടരാനാണ് തീരുമാനമെങ്കിൽ കർശന നടപടികളുമായി സർക്കാരിന് മന്നോട്ട് പോകേണ്ടി വരും. ബസുകൾ പിടിച്ചെടുക്കുന്നതടക്കമുള്ള കടുത്ത തീരുമാനങ്ങളിലേക്ക് സർക്കാരിനെ നയിക്കരുതെന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
ബസുടമകളുമായി യുദ്ധപ്രഖ്യാപനത്തിന് സർക്കാരില്ല. ബസുകൾ പിടിച്ചെടുക്കേണ്ട സാഹചര്യത്തിലേക്ക് സമരക്കാര്‍ സർക്കാരിനെ എത്തിക്കരുത്. ഒരു കാരണവശാലും വിദ്യാർഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കാനാവില്ലെന്നും മന്ത്രി ശശീന്ദ്രൻ പറഞ്ഞു.
അതേസമയം, സമരരംഗത്തുള്ള സ്വകാര്യ ബസ് ഉടമകള്‍ക്കിടെയില്‍ ഭിന്നത ശക്തമായി. സമരം ഇനിയും നീട്ടി കൊണ്ടു പോകുന്നത് ഗുണകരമല്ലെന്നാണ് ഇവര്‍ വ്യക്തമാക്കുന്നത്. കോണ്‍ഫെഡറേഷനിലെ അഞ്ച് സംഘടനകള്‍ ഇന്ന് തൃശ്ശൂരില്‍ യോഗം ചേരും. ഞായറാഴ്ച സർക്കാർ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതാണ് ഇവരെ ഈ നീക്കത്തിലേക്ക് പ്രേരിപ്പിച്ചത്.