Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊല്ലാനെടുത്ത കോഴി ജീവനും കൊണ്ടോടി, പിന്നാലെ ഓടിയ ഉടമ അടി തെറ്റി പൊട്ടക്കിണറ്റിൽ വീണു; കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും പരിക്ക്

അലി കോഴിയെ അറക്കാൻ എടുത്തപ്പോൾ അത് തെന്നിമാറുകയായിരുന്നു.

Thiruur
, ബുധന്‍, 12 ജൂണ്‍ 2019 (12:22 IST)
അറക്കാനെടുത്ത കോഴി ജീവനും കൊണ്ടോടി, പിന്നാലെ ഓടിയ കടയുടമ കാൽ വഴുതി കിണറ്റിൽ വീണു. വീഴ്ചയിൽ കടയുടമയായ അലിയുടെ എല്ലുകൾ പൊട്ടി. കഴുത്തിനും നട്ടെല്ലിനും വാരിയെല്ലിനും പരിക്കേറ്റ അലിയെ രണ്ട് ശസ്ത്രക്രിയയ്ക്കും വിധേയമാക്കി. ഇന്നലെ രാവിലെ പത്ത് മണിയോടെ തിരൂരിലാണ് സംഭവം. 
 
അലി കോഴിയെ അറക്കാൻ എടുത്തപ്പോൾ അത് തെന്നിമാറുകയായിരുന്നു. അതിന് പിന്നാലെ ഓടിയ അലി അറുപതടിയോളം താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. കരച്ചിൽ കേട്ട് ഓടിയെത്തിയവർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും പരിക്ക് മൂലം മുകളിലേക്ക് കയറ്റാൻ സാധിച്ചില്ല. ഇദ്ദേഹത്തെ കിണറ്റിലെ പാറയിലേക്ക് കിടത്തിയ ശേഷം നാട്ടുകാർ അഗ്നിശമന സേനയെ വിവരമറിയിക്കുകയായിരുന്നു. ഒരു മണിക്കൂറത്തെ പരിശ്രമത്തിനൊടുവിലാണ് അലിയെ രക്ഷിച്ചത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പനി ബാധിക്കുന്നതിന് മുൻപ് പേരയ്ക്ക കഴിച്ചിരുന്നതായി യുവാവ്; നിപ പേരയ്ക്കയിൽ നിന്നെന്ന് പ്രാഥമിക റിപ്പോർട്ട്