Select Your Language

Notifications

webdunia
webdunia
webdunia
Sunday, 20 April 2025
webdunia

അരൂരില്‍ ഷാനിമോളും കോന്നിയില്‍ മോഹന്‍രാജും യുഡിഎഫ് സ്ഥാനാർഥികൾ; കോൺഗ്രസ് സ്ഥാനാർത്ഥി പട്ടിക തയ്യാർ; പ്രഖ്യാപനം ഇന്ന്

പാലായില്‍ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയാണ് തർക്കത്തിന് വിരാമമിട്ട് സ്ഥാനാർഥികളുടെ അന്തിമരൂപമായത്.

by-election

തുമ്പി എബ്രഹാം

, ശനി, 28 സെപ്‌റ്റംബര്‍ 2019 (08:17 IST)
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അ‍ഞ്ച് മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർഥികളുടെ കാര്യത്തിൽ തീരുമാനമെടുത്ത്  യുഡിഎഫ്.പാലായില്‍ പരാജയമേറ്റുവാങ്ങിയതിന് പിന്നാലെയാണ് തർക്കത്തിന് വിരാമമിട്ട് സ്ഥാനാർഥികളുടെ അന്തിമരൂപമായത്. ഔദ്ധ്യോഗിക പ്രഖ്യാപനം ഇന്ന് നടക്കും.
 
അരൂരിലും കോന്നിയിലും നിലനിന്നിരുന്ന അനിശ്ചിതത്വത്തിനും അഭിപ്രായവ്യത്യാസത്തിനുമാണ് നേതൃത്വം പരിഹാരം കണ്ടത്.  കോന്നിയിൽ മോഹൻ രാജും അരൂരിൽ ഷാനിമോൾ ഉസ്മാനും മത്സരിക്കും.വട്ടിയൂര്‍ക്കാവില്‍ കെ മോഹന്‍ കുമാറിനെയും എറണാകുളത്ത് ടി ജെ വിനോദിനെ സ്ഥാനാർഥിയാക്കുന്ന കാര്യത്തിൽ നേരത്തെ ധാരണയിലെത്തിയിരുന്നു. മഞ്ചേശ്വരത്ത് എം സി ഖമറുദ്ദീനെ നേരത്തെ തന്നെ ലീഗ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചിരുന്നു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഇവിടെയുള്ള കേരള കോൺഗ്രസുകാരെല്ലാം വെറും ഉണ്ണാക്കന്മാരാണ് എന്ന് കരുതരുത്: ജോസ് കെ മാണിയോട് ഷോൺ ജോർജ്