Select Your Language

Notifications

webdunia
webdunia
webdunia
webdunia

ചങ്ങനാശ്ശേരി എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ സി എഫ് തോമസ് അന്തരിച്ചു

ചങ്ങനാശ്ശേരി എംഎൽഎയും കേരള കോൺഗ്രസ് നേതാവുമായ സി എഫ് തോമസ് അന്തരിച്ചു
, ഞായര്‍, 27 സെപ്‌റ്റംബര്‍ 2020 (11:09 IST)
കോട്ടയം: കേരള കോൺഗ്രസ് നേതാവും ചങ്ങനാശ്ശേരി എംഎൽഎയും മുൻ മന്ത്രിയുമായ സിഎഫ് തോമസ് അന്തരിച്ചു. 81 വയസായിരുന്നു. തിരുവല്ല സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിയ്ക്കെയാണ് മരണം. ദിവസങ്ങൾക്ക് മുൻപാണ് ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അർബുദ ചികിത്സയുമായി ബന്ധപ്പെട്ട് ആദ്യം വെല്ലുരിലെ ആശുപത്രിയിലും. പിന്നീട് കൊച്ചിയിലെ അമൃത ആശുപത്രിയിലും ചികിത്സ തേടിയിരുന്നു. 
 
കേരള കോൺഗ്രസിന്റെ സ്ഥാപക നേതക്കളിൽ ഒരാളായിരുന്നു സി എഫ് തോമസ്. നിലവിൽ ഡെപ്യൂട്ടി ചെയർമാനാണ്. 1980 മുതൽ തുടർച്ചയായി ഒൻപത് പ്രാവശ്യം ചങ്ങനാശ്ശേരി മണ്ഡലത്തെ പ്രതിനിധികരിച്ച് നിയമസഭയിലെത്തി. 2001-2006 യുഡിഎഫ് മന്ത്രിസഭയിൽ ഗ്രാമവികസന വകുപ്പ് മന്ത്രിയായിരുന്നു. കെഎം മാണി പാർട്ടി ലീഡറായ കാലം മുതൽ സിഎഫ് തോമസായിരുന്നു ചെയർമാൻ സ്ഥാനത്ത്. 2010 മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും ലയിച്ചതോടെയാണ് സ്ഥാനത്തുനിന്നും മാറിയത്. കെ എം മാണിയുടെ മരണശേഷം പാർട്ടി പിളർന്നതോടെ സിഎഫ് തോമസ് ജോസഫ് പക്ഷത്തിലേയ്ക്ക് മാറി.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അറസ്റ്റ് ചെയ്യുകയാണെങ്കിൽ അഭിമാനത്തോടെ ജയിലിൽപോകും; ഭാഗ്യലക്ഷ്മി