Select Your Language

Notifications

webdunia
webdunia
webdunia
webdunia

സിഎം രവീന്ദ്രൻ ഇഡിയ്ക്ക് മുന്നിൽ, ഹാജരായത് നാലാമത്തെ നോട്ടീസിൽ

വാർത്തകൾ
, വ്യാഴം, 17 ഡിസം‌ബര്‍ 2020 (09:51 IST)
കൊച്ചി: മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രൻ ചോദ്യം ചെയ്യലിന് ഇഡിയ്ക്ക് മുന്നിൽ ഹാജരായി. ചോദ്യം ചെയ്യലിൽ ഇളവ് തേടി സി എം രവീന്ദ്രൻ ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയാനിരിയ്ക്കെ വിധിയ്ക്ക് കാത്തുനിൽക്കാതെ രാവിലെ 8.30 ഓടെ ഇഡി ഓഫിസിൽ ഹാജരാവുകയായിരുന്നു. ചോദ്യം ചെയ്യൽ പുരോഗമിയ്ക്കുകയാണ്. നാലാമത്തെ നോട്ടീസിലാണ് സിഎം രവീന്ദ്രൻ ഇഡിയ്ക്ക് മുന്നിൽ ഹാജരായത്.  
 
താൻ കേസിലെ സാക്ഷി മാത്രമാണെന്നും പ്രതിയല്ലെന്നും സിഎം രവീന്ദ്രൻ ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. കൊവിഡാനന്തര അസുഖങ്ങൾ ഉണ്ട് എന്നും അതിനാൽ ചോദ്യം ചെയ്യാൻ കൂടുതൽ സമയം അനുവദിയ്ക്കരുത് എന്നും ഹർജിയിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ നോട്ടീസ് റദ്ദാക്കണം എന്ന് പറയാൻ സി എം രവീന്ദ്രനാകില്ല എന്നും നിയമവ്യവസ്ഥയിൽനിന്നും രക്ഷപ്പെടാനാണ് സി എം രവീന്ദ്രൻ ശ്രമിയ്ക്കുന്നത് എന്നും ഇഡി മറു വാദം ഉന്നയിച്ചു. നേരത്തെ നിരവധി തവണ ചോദ്യം ചെയ്യാലിന് ഹാജരാകാൻ നോട്ടീസ് ആയച്ചിരുന്നു എങ്കിലും കൊവിഡ് ബാധയും മറ്റു ആരോഗ്യ പ്രശ്നങ്ങളും ചൂണ്ടിക്കാട്ടി സിഎം രവീന്ദ്രൻ ഹാജരായിരുന്നില്ല. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോണ്‍ഗ്രസില്‍ കലാപം: നേതാക്കളെ പുറത്താക്കണമെന്നാവശ്യപ്പെട്ട് കെപിസിസി ആസ്ഥാനം ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ പോസ്റ്ററുകള്‍