മണലൂരില്‍ രവീന്ദ്രനാഥ് മത്സരിക്കും, യുഡിഎഫിനായി സുധീരന്‍ ഇല്ല; ബിജെപിക്കായി രാധാകൃഷ്ണന്‍
സിറ്റിങ് എംഎല്‍എ മുരളി പെരുനെല്ലി രണ്ട് ടേം പൂര്‍ത്തിയാക്കിയതിനാല്‍ ഇത്തവണ മത്സരിക്കില്ല
തൃശൂര്‍ ജില്ലയിലെ മണലൂര്‍ നിയമസഭാ മണ്ഡലത്തില്‍ ചിത്രം തെളിയുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ഥിയായി ജനകീയ നേതാവ് പ്രൊഫ.സി.രവീന്ദ്രനാഥ് മത്സരിക്കും. ഒന്നാം പിണറായി സര്‍ക്കാരിന്റെ മന്ത്രിസഭയില്‍ വിദ്യാഭ്യാസമന്ത്രിയായിരുന്നു രവീന്ദ്രനാഥ്.
സിറ്റിങ് എംഎല്‍എ മുരളി പെരുനെല്ലി രണ്ട് ടേം പൂര്‍ത്തിയാക്കിയതിനാല്‍ ഇത്തവണ മത്സരിക്കില്ല. പകരമാണ് രവീന്ദ്രനാഥിനെ കളത്തിലിറക്കാന്‍ സിപിഎം തീരുമാനിച്ചിരിക്കുന്നത്. ജില്ലയില്‍ നിന്നുള്ള ജനകീയ നേതാവ് ആണെന്നതിനൊപ്പം ഇടതുപക്ഷം വീണ്ടും അധികാരത്തിലെത്തിയാല്‍ മന്ത്രിസ്ഥാനത്തിനും അര്‍ഹനാണ് രവീന്ദ്രനാഥ്.
വി.എം.സുധീരനെ മണലൂരില്‍ മത്സരിപ്പിക്കാന്‍ ആലോചനകള്‍ നടന്നിരുന്നെങ്കിലും യുഡിഎഫില്‍ ധാരണയായില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ലെന്നാണ് സുധീരന്റെ നിലപാട്. മണലൂരില്‍ മറ്റൊരു ശക്തനായ സ്ഥാനാര്‍ഥിക്കായി കോണ്‍ഗ്രസ് ആലോചനകള്‍ തുടങ്ങി. ബിജെപിക്കായി എ.എന്‍.രാധാകൃഷ്ണന്‍ തന്നെ വീണ്ടും ജനവിധി തേടും.
2021 ലെ തിരഞ്ഞെടുപ്പ് ഫലം
മുരളി പെരുനെല്ലി (എല്‍ഡിഎഫ്) - 78,337 വോട്ടുകള്‍
വിജയ് ഹരി (യുഡിഎഫ്) - 48,461 വോട്ടുകള്‍
എ.എന്‍.രാധാകൃഷ്ണന്‍ (ബിജെപി) - 36,566 വോട്ടുകള്‍
എല്‍ഡിഎഫ് ഭൂരിപക്ഷം - 29,876 വോട്ടുകള്‍