Shashi Tharoor: 'പിന്നില്‍ കൊണ്ടുപോയി ഇരുത്തി, രാഹുല്‍ ഗാന്ധി പേര് വിളിച്ചില്ല'; പിണങ്ങി പോയി ശശി തരൂര്‍
രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നതിനിടെ ശശി തരൂരിന്റെ പേര് പറഞ്ഞില്ല
Publish Date: Tue, 20 Jan 2026 (10:15 IST)
Updated Date: Tue, 20 Jan 2026 (10:17 IST)
Shashi Tharoor: കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം അവഗണിക്കുന്നതില്‍ അതൃപ്തി പരസ്യമാക്കി ശശി തരൂര്‍ എംപി. കൊച്ചിയില്‍ നടന്ന കോണ്‍ഗ്രസ് മഹാ പഞ്ചായത്ത് പൂര്‍ത്തിയാകും മുന്‍പേ ശശി തരൂര്‍ വേദി വിട്ടത് ചര്‍ച്ചയാകുന്നു. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടി അവസാനിക്കും മുന്‍പേയാണ് ശശി തരൂര്‍ വേദിയില്‍ നിന്ന് ഇറങ്ങിയത്.
രാഹുല്‍ ഗാന്ധി പ്രസംഗിക്കുന്നതിനിടെ ശശി തരൂരിന്റെ പേര് പറഞ്ഞില്ല. മുന്‍ കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്റെ പേര് പറഞ്ഞിട്ടും തന്റെ പേര് ഒഴിവാക്കിയതിലാണ് ശശി തരൂരിനു വിഷമം. രാഹുല്‍ ഗാന്ധിക്കു പ്രസംഗിക്കാന്‍ നല്‍കിയ പേപ്പറില്‍ സംസ്ഥാന നേതൃത്വം ശശി തരൂരിന്റെ പേര് നല്‍കിയിരുന്നില്ലെന്നാണ് വിവരം.
രാഹുല്‍ ഗാന്ധിയുടെ പരിപാടിയില്‍ രാഹുല്‍ എത്തുന്നതിന് മുന്നെ സംസാരിക്കേണ്ടുന്ന പൈലറ്റ് പ്രസംഗകന്‍ മാത്രം ആക്കിയതിലും തരൂരിന് പരിഭവമുണ്ട്. ഇതൊക്കെയാണ് ശശി തരൂരിനെ ചൊടിപ്പിച്ചത്. സംഭവത്തില്‍ കെ.സി വേണുഗോപാലിനെയും ദീപാ ദാസ് മുന്‍ഷിയെയും തരൂര്‍ പ്രതിഷേധമറിയിക്കുകയും ചെയ്തു.