Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഗവര്‍ണര്‍ക്കെതിരെ സുപ്രധാന നീക്കം; ചാന്‍സലര്‍ സ്ഥാനത്തു നിന്ന് നീക്കാന്‍ ഓര്‍ഡിനന്‍സുമായി മന്ത്രിസഭായോഗം

Cabinet decides to bring ordinance to remove Governor from chancellor post
, ബുധന്‍, 9 നവം‌ബര്‍ 2022 (11:47 IST)
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ അധികാരം പരിമിതപ്പെടുത്താന്‍ സുപ്രധാന നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍. സംസ്ഥാനത്തെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാന്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. സര്‍വകലാശാല നിയമനങ്ങളെ ചൊല്ലി ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് രൂക്ഷമായ സാഹചര്യത്തിലാണ് മന്ത്രിസഭായോഗത്തിന്റെ നടപടി. 
 
നിലവില്‍ അതതു സര്‍വകലാശാല നിയമം അനുസരിച്ച് ഗവര്‍ണര്‍ ആണ് എല്ലാ വാഴ്‌സിറ്റികളുടെയും ചാന്‍സലര്‍. ഇത് മാറ്റാനാണ് ഓര്‍ഡിനന്‍സ് ഇറക്കുക. സര്‍വകലാശാല ചാന്‍സലര്‍മാരായി വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനാണ് ഓര്‍ഡിനന്‍സ്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഉപതിരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്ക് സ്വന്തം പോളിംഗ് സ്റ്റേഷനില്‍ വോട്ട് ചെയ്യാന്‍ പ്രത്യേക അനുമതി