Select Your Language

Notifications

webdunia
webdunia
webdunia
webdunia

പിറന്നാൾ സമ്മാന കേക്കിൽ ചത്ത പല്ലി

പിറന്നാൾ സമ്മാന കേക്കിൽ ചത്ത പല്ലി

എ കെ ജെ അയ്യര്‍

, ബുധന്‍, 14 സെപ്‌റ്റംബര്‍ 2022 (17:34 IST)
തിരുവനന്തപുരം: സുഹൃത്ത് നൽകിയ പിറന്നാൾ സമ്മാന കേക്കിൽ ചത്ത പല്ലിയെ കണ്ടെത്തി. തിരുവനന്തപുരം മൺവിള കിഴക്കുകാര ഫളക്ക് വീട്ടിൽ ഷൈലയുടെ ചെറുമകളും പിറന്നാളിന് ലഭിച്ച കേക്കിലാണ് ചത്ത പല്ലിയെ കണ്ടെത്തിയത്.

സുഹൃത്ത് പിണന്നാൽ സമ്മാനമായി വാങ്ങിയ റെഡ് വെൽവെറ്റ് കേക്കിലായിരുന്നു ചത്ത പല്ലിയെ കിട്ടിയത്. പന്ത്രണ്ടാം തീയതിയായിരുന്നു കുട്ടിയുടെ ഏഴാം പിറന്നാൾ. അന്നു വൈകിട്ടായിരുന്നു കേക്ക് മുറിച്ചു ആദ്യ കഷ്ണം കഴിക്കാനൊരുങ്ങിയപ്പോൾ ആയിരുന്നു ചത്ത പല്ലിയെ കണ്ടത്. ഈഞ്ചയ്ക്കലിലെ ഓർ ബേക്കറിയിൽ നിന്നാണ് കേക്ക് വാങ്ങിയതെന്നാണ് റിപ്പോർട്ട്. എന്നാൽ പ്രസ്തുത കേക്ക് ആ ബേക്കറിയിൽ നിർമ്മിച്ചതല്ല എന്നാണു ഉടമ പറഞ്ഞതെന്നും ആരോപണമുണ്ട്.

ഇതിനെ തുടർന്ന് തുമ്പ സ്റ്റേഷനിലെ സീനിയർ സിവിൽ പോലീസ് ഓഫീസർ കൂടിയായ ഷൈല ഇതുമായി ബന്ധപ്പെട്ടു വഞ്ചിയൂർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. മറ്റു വിവരങ്ങൾ അറിവായിട്ടില്ല.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വിദ്യാർത്ഥി സഹപാഠികൾക്ക് മുന്നിൽ മുങ്ങിമരിച്ചു