Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ന് ദേശീയ അവാര്‍ഡ് ജേതാവ് അപര്‍ണ ബാലമുരളിയുടെ പിറന്നാള്‍; താരത്തിന്റെ പ്രായം എത്രയെന്നറിയാമോ

Aparna Balamurali Birthday

സിആര്‍ രവിചന്ദ്രന്‍

, ഞായര്‍, 11 സെപ്‌റ്റംബര്‍ 2022 (09:06 IST)
1995 സെപ്റ്റംബര്‍ 11 ന് തൃശൂരിലാണ് അപര്‍ണയുടെ ജനനം. താരത്തിനു ഇപ്പോള്‍ 27 വയസ് തികഞ്ഞിരിക്കുകയാണ്. ചെറിയ പ്രായത്തില്‍ തന്നെ ദേശീയ അവാര്‍ഡ് നേടി മലയാളികളുടെ അഭിമാനമായിരിക്കുകയാണ് അപര്‍ണ. നടി, പിന്നണി ഗായിക, നര്‍ത്തകി എന്നീ നിലകളിലെല്ലാം ശ്രദ്ധിക്കപ്പെട്ട അപര്‍ണ തന്റെ 18-ാം വയസ്സിലാണ് അഭിനയ ലോകത്തേക്ക് എത്തിയത്.
 
ഒരു സെക്കന്റ് ക്ലാസ് യാത്ര, മഹേഷിന്റെ പ്രതികാരം, ഒരു മുത്തശി ഗഥ, സണ്‍ഡേ ഹോളിഡേ, തൃശിവപേരൂര്‍ ക്ലിപ്തം, കാമുകി, ബി ടെക്, അള്ള് രാമേന്ദ്രന്‍, സര്‍വ്വം താള മയം, സുരരൈ പോട്ര്, വീട്ട്ല വിശേഷം എന്നിവയാണ് അപര്‍ണയുടെ ശ്രദ്ധേയമായ ചിത്രങ്ങള്‍. സുരരൈ പോട്ര് എന്ന തമിഴ് ചിത്രത്തിലെ അഭിനയത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് കരസ്ഥമാക്കി. സിനിമയെ കുറിച്ച് വലിയ അറിവൊന്നും ഇല്ലാതെയാണ് അഭിനയ ലോകത്തേക്ക് എത്തിയതെന്നും ഇപ്പോള്‍ വലിയ സന്തോഷവും അഭിമാനവും ഉണ്ടെന്നാണ് അപര്‍ണ ദേശീയ അവാര്‍ഡ് നേടിയ ശേഷം പറഞ്ഞത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'പണ്ട് പണ്ട്, ഡൈനസോറുകള്‍ക്കും മുന്‍പൊരു ഓണ നാള്‍'; മലയാളത്തിന്റെ പ്രിയ ഗായകന്‍, കുട്ടിക്കാല ചിത്രം