Webdunia - Bharat's app for daily news and videos

Install App

കോട്ടയത്ത് പശുക്കിടാവിന്റെ വാൽ മുറിച്ച് മരത്തിൽ കെട്ടിത്തൂക്കി സാമൂഹികവിരുദ്ധരുടെ ക്രൂരത

ഒന്നര വയസ് പ്രായമായ പശുക്കിടാവിനെ വീട്ടുമുറ്റത്തെ മാവിന്‍ ചുവട്ടിലായിരുന്നു കെട്ടിയിട്ടിരുന്നത്.

Webdunia
വ്യാഴം, 18 ഏപ്രില്‍ 2019 (14:19 IST)
വിഷു തലേന്ന് പശുക്കിടാവിന്റെ വാല് മുറിച്ചെടുത്ത് മരത്തില്‍ കെട്ടിത്തൂക്കി ക്രൂരത. കോട്ടയത്താണ് സംഭവം. കുറിച്ചി ഔട്ട് പോസ്റ്റിനു സമീപം പുതുവേലിയില്‍ ടെസിയുടെ വീട്ടിലാണ് ഇങ്ങനെയൊരു ക്രൂരത നടന്നത്. ഒന്നര വയസ് പ്രായമായ പശുക്കിടാവിനെ വീട്ടുമുറ്റത്തെ മാവിന്‍ ചുവട്ടിലായിരുന്നു കെട്ടിയിട്ടിരുന്നത്. 
 
സംഭവദിവസം രാത്രി ടെസിയുടെ അമ്മ ശാന്തമ്മ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. സര്‍ക്കാര്‍ ഉദ്യോഗസ്ഥയായ ടെസിയും കുഞ്ഞും കൊട്ടാരക്കരയിലുള്ള ഭര്‍ത്താവിന്റെ വീട്ടില്‍ പോയിരിക്കുകയായിരുന്നു. പിറ്റേ ദിവസം രാവിലെ ശാന്തമ്മ ചെന്നു നോക്കുമ്പോഴാണ് വാല്‍ മുറിച്ചു മാറ്റിയ നിലയില്‍ പശുക്കിടാവിനെ കണ്ടത്. കെട്ടിയിട്ടിരുന്ന മാവിന്റെ കൊമ്പില്‍ തന്നെ മുറിച്ചു മാറ്റിയ വാലും കണ്ടു.

വിവരം അറിയിച്ചതിനെ തുടര്‍ന്ന് വൈറ്റിനറി ഡോക്ടര്‍ എത്തി പശുക്കിടവാന് പ്രാഥമിക ചികിത്സ നല്‍കി.
സംഭവത്തില്‍ ചിങ്ങവനം പൊലീസ് കേസ് എടുത്തിട്ടുണ്ട്. സാമൂഹ്യവിരുദ്ധരാകും സംഭവത്തിനു പിന്നില്ലെന്നാണ് പൊലീസ് സംശയിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

ഇന്ത്യൻ 2 മാത്രമല്ല, ഇന്ത്യൻ 3യുടെയും ചിത്രീകരണം കഴിഞ്ഞു, കൽകിയിൽ അതിഥി വേഷം: കമൽഹാസൻ

ഹാര്‍ദ്ദിക്കല്ല മക്കളെ, ഗുജറാത്തിന്റെ വിജയങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രം നെഹ്‌റ: മുംബൈയുടെ പരാജയത്തില്‍ നെഹ്‌റയെ ആഘോഷിച്ച് നെറ്റിസണ്‍സ്

കാമുകന്‍ സിനിമയില്‍ നിന്ന്, പറയാതെ പറഞ്ഞ് ശ്രദ്ധ കപൂര്‍, ആള് ആരാണെന്നോ..

കരളിലെ കൊഴുപ്പു കുറയ്ക്കാന്‍ വ്യായാമം എത്ര സമയം ചെയ്യണം

ശിവരാത്രിയുടെ ഐതീഹ്യങ്ങൾ അറിയാമോ?

സുരേഷ് ഗോപിയുടെ ജനപ്രീതി ഇടിഞ്ഞു; ഇത്തവണയും തോല്‍വി ഉറപ്പെന്ന് ആര്‍എസ്എസ് വിലയിരുത്തല്‍

മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിമാരും സഞ്ചരിച്ച ബസില്‍ യാത്ര ചെയ്യണോ? നവകേരള ബസ് മേയ് അഞ്ച് മുതല്‍ നിരത്തില്‍; റൂട്ട് ഇതാണ്

വാണിജ്യ സിലിണ്ടറിന്റെ വില കുറച്ചു; ഗാര്‍ഹിക സിലിണ്ടറിന്റെ വിലയില്‍ മാറ്റമില്ല

ചൂട് കൂടി: പാലുല്‍പാദനത്തില്‍ 20 ശതമാനം ഇടിവുണ്ടായെന്ന് മില്‍മ

മൂക്കുത്തിയുടെ ഭാഗം കാണാതായത് 12 വര്‍ഷം മുന്‍പ്; കൊല്ലം സ്വദേശിനിയുടെ ശ്വാസകോശത്തില്‍ നിന്ന് കണ്ടെടുത്തു

അടുത്ത ലേഖനം
Show comments