കോട്ട കാക്കാൻ യുഡിഎഫ്, തിരിച്ചു പിടിക്കാൻ എൽഡിഎഫ്; കോട്ടയത്തിന്റെ മനസ്സിൽ ആരാവും ചേക്കേറുക?
0 വട്ടം ഒപ്പം നിന്ന മണ്ഡലം തങ്ങളുടെ കോട്ടയാണെന്ന് യുഡിഎഫ് വിശ്വസിക്കുന്നത്. ആറു തവണ ചെങ്കോടി പാറിച്ചുവെന്നതാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം.
ലോക്സഭാ തിരഞ്ഞെടുപ്പിനു വിസിൽ മുഴങ്ങിയതോടെ കോട്ടയം മണ്ഡലത്തത്തിൽ അങ്കച്ചൂട് തിളയ്ക്കുകയാണ്. കോട്ടയം ജില്ലയിലെ ആറു നിയമസഭാ മണ്ഡലങ്ങൾക്കൊപ്പം എറണാകുളം ജില്ലയിലെ പിറവം കൂടി ചേരുന്നതാണ് കോട്ടയം ലോക്സഭാ മണ്ഡലം. 10 വട്ടം ഒപ്പം നിന്ന മണ്ഡലം തങ്ങളുടെ കോട്ടയാണെന്ന് യുഡിഎഫ് വിശ്വസിക്കുന്നത്. ആറു തവണ ചെങ്കോടി പാറിച്ചുവെന്നതാണ് എൽഡിഎഫിന്റെ ആത്മവിശ്വാസം. കേരളാ കോൺഗ്രസിന്റെ ജന്മനാട്ടിൽ പി സി തോമസിനെ സ്ഥാനാർഥിയാക്കി മത്സരം കടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമവും.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെയും കേരളാ കോൺഗ്രസ് ചെയർമാൻ കെ എം മാണിയുടെയും കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ജില്ലയും എന്ന പ്രത്യേകതയുമുണ്ട് തെരഞ്ഞെടുപ്പിനു. കോട്ടയം ജില്ലാ സെക്രട്ടറിയും മുൻ എം എൽ എയുമായ വി എൻ വാസവനെ നേരത്തെ തന്നെ പ്രഖ്യാപിച്ച എൽഡിഎഫ് പ്രചരണത്തിൽ സജീവമായിരിക്കുകയാണ്. ഏറേ അനിശ്ചിതത്വത്തിനോടുവിൽ തോമസ് ചാഴിക്കാടനെയാണ് കേരളാ കോൺഗ്രസ് സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചിരിക്കുന്നത്. പി സി തോമസിനെ സ്ഥാനാർത്ഥിയായി മത്സരം കടുപ്പിക്കാനാണ് ബിജെപിയുടെ ശ്രമം.
ഇഷ്ടപ്പെട്ടാൽ സ്ഥാനാർത്ഥിയെ കെട്ടിപ്പിടിച്ചു കൂടെ നിർത്തുന്നനാണ് കോട്ടയത്തിന്റെ രീതി. വിജയിക്കുന്ന സ്ഥാനാർത്ഥികൾക്കെല്ലാം നല്ല ഭൂരിപക്ഷം കൊടുക്കും. ആരാവും കോൺഗ്രസിന്റെ മനസ്സിൽ ചേക്കേറുക എന്നതാണ് ഇത്തവണത്തെ ചോദ്യം.