Webdunia - Bharat's app for daily news and videos

Install App

കലാലയ രാഷ്ട്രീയത്തിനുള്ള വിലക്ക്: ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ നി​യ​മ​ന​ട​പ​ടി​ക്ക് - എജിയോട് നിയമോപദേശം തേടി

കലാലയ രാഷ്ട്രീയത്തിനുള്ള വിലക്ക്: ഹൈ​ക്കോ​ട​തി വി​ധി​ക്കെ​തി​രേ സ​ർ​ക്കാ​ർ നി​യ​മ​ന​ട​പ​ടി​ക്ക്

Webdunia
വെള്ളി, 20 ഒക്‌ടോബര്‍ 2017 (19:24 IST)
ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വി​നെ​തി​രേ സം​സ്ഥാ​ന സ​ർ​ക്കാ​ർ നി​യ​മ​ന​ട​പ​ടി​ക്ക്. വിലക്ക് നീക്കാനാണ് സര്‍ക്കാര്‍ കേസിലിടപെടുന്നത്. ഇത് സംബന്ധിച്ച നിയമവശങ്ങള്‍ പരിശോധിക്കാന്‍ അ​ഡ്വ​ക്കേ​റ്റ് ജ​ന​റ​ലി​നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

ഹൈ​ക്കോ​ട​തി​യി​ൽ റി​വി​ഷ​ൻ ഹ​ർ​ജി ന​ൽ​കു​ക​യോ സു​പ്രീകോ​ട​തി​യി​ൽ അ​പ്പീ​ൽ ന​ൽ​കു​ക​യോ ചെ​യ്യാ​നാ​ണ് സ​ർ​ക്കാ​ർ ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. മു​തി​ർ​ന്ന അ​ഭി​ഭാ​ഷ​ക​രു​മാ​യും സ​ർ​ക്കാ​ർ പ്ര​തി​നി​ധി ച​ർ​ച്ച ന​ട​ത്തു​മെ​ന്നും റിപ്പോര്‍ട്ടുണ്ട്. എ​ജി​യു​ടെ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തിലാകും സര്‍ക്കാര്‍ അന്തിമ തീരുമാനം സ്വീകരിക്കുക.

കലാലയങ്ങളിൽ രാഷ്ട്രീയം പാടില്ലെന്ന ഉത്തരവ് അംഗീകരിക്കാനാവില്ലെന്നും അത് ജനാധിപത്യ വിരുദ്ധമാണെന്നുമാണ് സർക്കാരിന്റെ നിലപാട്. വിഷയത്തില്‍ രാഷ്ട്രീയ പാർട്ടികളിൽനിന്ന് ഏകാഭിപ്രായവും പിന്തുണയും ലഭിക്കുമെന്നുമാണ്  സർക്കാരിന്റെ പ്രതീക്ഷ.

ക​ലാ​ല​യ രാ​ഷ്ട്രീ​യം നി​രോ​ധി​ച്ച ഹൈ​ക്കോ​ട​തി ഉ​ത്ത​ര​വ് അ​സം​ബ​ന്ധ​മാ​ണെ​ന്ന് സ്പീ​ക്ക​ർ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ പറഞ്ഞു. കോടതിയുടേത് യു​ക്തി​ര​ഹി​ത​മാ​യ അ​ഭി​പ്രാ​യ പ്ര​ക​ട​ന​മാ​ണെ​ന്നും അദ്ദേഹം കു​റ്റ​പ്പെ​ടു​ത്തി. മാതാപിതാക്കള്‍ കുട്ടികളെ കോളജുകളിലേക്ക് അയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്നും കലാലയ രാഷ്ട്രീയം അക്കാദമിക് അന്തരീക്ഷം തകര്‍ക്കുമെന്ന കോടതിയുടെ നിരീക്ഷണമാണ് വിമര്‍ശനത്തിന് വിധേയമായത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഒമര്‍ അബ്ദുള്ളയെ അഭിനന്ദിച്ച് മോദി; ജമ്മു കശ്മീരിന്റെ പുരോഗതിക്കായി ഒരുമിച്ച് പ്രവര്‍ത്തിക്കും

വിശ്വസിക്കാനാകുന്നില്ല നവീനേ! നവീന്റെ പ്രവര്‍ത്തനം എന്നും ഞങ്ങള്‍ക്ക് ബലമായിരുന്നു; കുറിപ്പുമായി ദിവ്യ എസ് അയ്യര്‍

കാറിൽ കൂടെയുണ്ടായിരുന്നത് വല്യമ്മയുടെ മകളുടെ മകൾ: പരസ്യമായി മാപ്പ് പറഞ്ഞ് നടൻ ബൈജു

ഡിവോഴ്സ് കേസ് ഫയൽ ചെയ്തിട്ടും രണ്ട് പേരും കോടതിയിലെത്തിയില്ല: ധനുഷും ഐശ്വര്യയും പിരിയുന്നില്ലെന്ന് റിപ്പോർട്ട്

മില്‍ട്ടണ്‍ ചുഴലിക്കാറ്റില്‍ ഫ്‌ലോറിഡയില്‍ അടിയന്തരവസ്ഥ; അമേരിക്കയില്‍ 55ലക്ഷം പേരെ ഒഴിപ്പിച്ചതായി സര്‍ക്കാര്‍

എല്ലാം കാണുക

ഏറ്റവും പുതിയത്

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ ആവശ്യം തള്ളി സിപിഎം

പ്രിയങ്കാ ഗാന്ധിയുടെ സത്യപ്രതിജ്ഞ നാളെ, 30നും ഡിസംബർ ഒന്നിനും മണ്ഡലത്തിൽ പര്യടനം നടത്തും

പാസ്പോർട്ടിൽ പങ്കാളിയുടെ പേര് ചേർക്കൽ: വിവാഹ സർട്ടിഫിക്കറ്റോ ഫോട്ടോ പതിച്ച് ഒപ്പിട്ട പ്രസ്താവനയോ നിർബന്ധം

ശബരിമലയിലേക്ക് പോകുന്ന തീര്‍ഥാടകരുടെ ശ്രദ്ധയ്ക്ക്; വന്യമൃഗങ്ങള്‍ക്ക് ഭക്ഷണം നല്‍കരുത്

മാധ്യമപ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തി കെ സുരേന്ദ്രന്‍; അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഒരു മാധ്യമപ്രവര്‍ത്തകനെയും വെറുതെ വിടില്ലെന്ന് ഭീഷണി

അടുത്ത ലേഖനം
Show comments