Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുട്ടികളെ കോളേജിലേക്കയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന് ഹൈക്കോടതി; ക്യാമ്പസ് രാഷ്ട്രീയം അക്കാദമിക അന്തരീക്ഷം തകര്‍ക്കും

ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ വീണ്ടും ഹൈക്കോടതി

കുട്ടികളെ കോളേജിലേക്കയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കാനല്ലെന്ന് ഹൈക്കോടതി; ക്യാമ്പസ് രാഷ്ട്രീയം അക്കാദമിക അന്തരീക്ഷം തകര്‍ക്കും
കൊച്ചി , വെള്ളി, 20 ഒക്‌ടോബര്‍ 2017 (12:35 IST)
ക്യാമ്പസ് രാഷ്ട്രീയത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും ഹൈക്കോടതി. കുട്ടികളെ കോളേജിലേക്കയക്കുന്നത് രാഷ്ട്രീയം തൊഴിലാക്കിമാറ്റാ‍നല്ലെന്ന് കോടതി വ്യക്തമാക്കി. പൊന്നാനി എംഇഎസ് കോളേജിന്റെ കോടതിയലക്ഷ്യ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യങ്ങള്‍ പറഞ്ഞത്. എസ്എഫ്‌ഐ യൂണിയന്‍ പ്രസിഡന്റ് ജിഷ്ണുവും മാതാപിതാക്കളോടൊപ്പം കോടതിയിലെത്തിയിരുന്നു.
 
അക്കാദമിക അന്തരീക്ഷം തകര്‍ക്കുന്നതിനു മാത്രമേ ക്യാമ്പസ് രാഷ്ട്രീയം ഉപക്കരിക്കൂ എന്ന് കോടതി വിലയിരുത്തി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലുള്ള സമാധാന അന്തരീക്ഷം തകര്‍ക്കപ്പെടാന്‍ അനുവധിക്കരുത്. ഇക്കാര്യം ഉറപ്പുവരുത്തണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്വമാണെന്നും കോടതി ചൂണ്ടിക്കാട്ടി.
 
ക്യാമ്പസ് രാഷ്ട്രീയത്തെ ഇതിനുമുമ്പും ഹൈക്കോടതി വിമര്‍ശിച്ചിരുന്നു. എംഇഎസ് കോളെജിലെ സമരവുമായി ബന്ധപ്പെട്ട ഹര്‍ജിയില്‍ തന്നെയായിരുന്നു ഹൈക്കോടതിയുടെ ആ നീരീക്ഷണം. ഓരോന്നിനും അതിന്റേതായ സ്ഥലങ്ങളുണ്ടെന്നും സമരം ചെയ്യേണ്ടവര്‍ക്ക് മറൈന്‍ ഡ്രൈവ് പോലെയുള്ള സ്ഥലങ്ങളിലേക്ക് പോകാമെന്നും കോടതി പറയുകയും ചെയ്തിരുന്നു.  
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'താജ്മഹലിനെ ചരിത്രത്തില്‍ നിന്നും നീക്കാന്‍ ശ്രമിക്കാന്‍ മാത്രം അധ:പതിച്ച ജനപ്രതിനിധികളാണോ ഇന്ത്യയില്‍ ': ദീപാ നിശാന്ത്