തിരുവനന്തപുരം: സംസ്ഥാനത്തെ ലീഡ് ബാങ്കായ കാനറാ ബാങ്ക് വായ്പകൾക്ക് ഇളവോടെ ഒറ്റത്തവണ തീർപ്പാക്കൽ നടപ്പാക്കുന്നു. കുടിശിക കടത്തിൻ നിന്നുള്ള സ്വാതന്ത്ര്യം എന്ന ഒറ്റത്തവണ തീർപ്പാക്കൽ ആനുകൂല്യം ഓഗസ്റ്റ് 15 വരെ ഉണ്ടായിരിക്കും. ഭവന, വിദ്യാഭ്യാസ, വ്യവസായിക, കാർഷിക, മറ്റ് മോർട്ട്ഗേജ് അധിഷ്ഠിത വായ്പകൾക്ക് ഉൾപ്പെടെ 10 ലക്ഷം രൂപയിൽ താഴെയുള്ളവ ഇതിനായി പരിഗണിക്കും.
ഇക്കാലയളവിൽ വായ്പാ അക്കൗണ്ട് തീർപ്പാക്കിയില്ല എങ്കിൽ ബാങ്ക് സർഫാസി ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കും. തിരുവനന്തപുരം സർക്കിൾ ഓഫീസിനു കീഴിലുള്ള തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ഇടുക്കി എറണാകുളം തൃശൂർ ജില്ലകളിലെ എല്ലാ ശാഖകളിൽ നിന്നും വായ്പയെടുത്ത എല്ലാ കിട്ടാക്കട വായ്പക്കാർക്കും ഈ ആനുകൂല്യം ലഭ്യമാണ്.