Webdunia - Bharat's app for daily news and videos

Install App

വിശ്വാസികളായ സ്ത്രീകളെ ബിജെപി ലക്ഷ്യം വെയ്ക്കുന്നു, ബംഗാൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത വേണം: സിപിഎം സംഘടന റിപ്പോർട്ട്

അഭിറാം മനോഹർ
വെള്ളി, 7 മാര്‍ച്ച് 2025 (08:48 IST)
ക്ഷേത്രങ്ങളിലെത്തുന്ന വിശ്വാസികളായ സ്ത്രീകളെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും മഹിള അസോസിയേഷന് ഈ മേഘലയില്‍ കടന്നുചെല്ലാനാകുന്നില്ലെന്നും സിപിഎം സംസ്ഥാന സമ്മേളനത്തിലെ സംഘടനാ റിപ്പോര്‍ട്ടില്‍ വിമര്‍ശനം. മധ്യവര്‍ഗത്തിലേക്ക് പാര്‍ട്ടിക്ക് കൂടുതല്‍ കടന്നുചെല്ലാന്‍ കഴിയുന്ന സാഹചര്യം സൃഷ്ടിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
 
നോക്കുകൂലി പോലുള്ള തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കാന്‍ നടത്തിയ ഇടപെടല്‍ മധ്യവര്‍ഗത്തില്‍ സ്വാധീനമുണ്ടാക്കി. എന്നാല്‍ ഈ മേഖലയില്‍ ഇനിയുമേറെ മുന്നോട്ട് പോകാനുണ്ട്. തുടര്‍ച്ചയായി ഭരണം ലഭിക്കുമ്പോള്‍ ബംഗാളില്‍ സംഭവിച്ച വീഴ്ച ഉണ്ടാകാതിരിക്കാനുള്ള ജാഗ്രത വേണമെന്നും പാര്‍ട്ടി അധികാരകേന്ദ്രം എന്ന തോന്നല്‍ ജനങ്ങള്‍ക്കുണ്ടാകരുതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രണ്ടാം പിണറായി സര്‍ക്കാരിലെ ചില മന്ത്രിമാര്‍ പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. പ്രതിപക്ഷവും മാധ്യമങ്ങളും മുഖ്യമന്ത്രിയെ വളഞ്ഞിട്ട് ആക്രമിച്ചപ്പോള്‍ മന്ത്രിമാര്‍ക്ക് പ്രതിരോധിക്കാനായില്ല. രണ്ടാം സര്‍ക്കാരിലും മുഖ്യമന്ത്രിയുടേത് മികച്ച പ്രകടനമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
 
 അതേസമയം വീട്ടമ്മമാര്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് സിപിഎം വികസന രേഖയില്‍ പറയുന്നു. ക്ഷേമ പെന്‍ഷന്‍ വര്‍ധിപ്പിക്കുമെന്നും ഇതിന്റെ കൃത്യമായ വിതരണം ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി അവതരിപ്പിച്ച വികസന രേഖ ഉറപ്പുനല്‍കുന്നു.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

കുറ്റസമ്മതത്തിൽ അത്ഭുതമില്ല, പാകിസ്ഥാൻ തെമ്മാടി രാജ്യമെന്ന് ഇന്ത്യ യുഎന്നിൽ

പഹല്‍ഗാം ഭീകരാക്രമണം: തൃശൂര്‍ പൂരത്തിനു കനത്ത സുരക്ഷ

കൊതുക് ശല്യം കൂടുന്നു; ആര്‍ക്കാണ് കൊതുകിന്റെ കടി കൂടുതല്‍ കിട്ടുന്നതെന്നറിയണം

SSLC Result: എസ്.എസ്.എല്‍.സി ഫലം മേയ് ഒന്‍പതിന്

സമ്പൂര്‍ണ സ്റ്റാമ്പിങ്ങിലേക്ക് മാറി കേരളം; മുദ്രപത്രങ്ങള്‍ ഇലക്ട്രോണിക് രൂപത്തില്‍ ലഭ്യമാകും

എല്ലാം കാണുക

ഏറ്റവും പുതിയത്

ആറാട്ട് അണ്ണനെതിരെ പരാതി നല്‍കിയ നടിമാരെ അധിക്ഷേപിച്ച സംഭവം: വ്‌ളോഗര്‍ ചെകുത്താനെതിരെ പരാതി

അതിജീവിതയെ വിവാഹം കഴിച്ചാലും പോക്‌സോ കേസ് നിലനില്‍ക്കുമെന്ന് മദ്രാസ് ഹൈക്കോടതി; ശിക്ഷിച്ചില്ലെങ്കില്‍ നിയമത്തിന്റെ ലക്ഷ്യം പരാജയപ്പെടും

Explainer: വിഴിഞ്ഞം തുറമുഖം ഇടതുപക്ഷ സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ വിജയം; അന്ന് എതിര്‍ത്തത് ആര്?

ലഹരി അറസ്റ്റില്‍ മുന്നോക്കമോ, പിന്നോക്കമോയെന്നുള്ള വ്യത്യാസമില്ല; വേടന്‍ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി

വിഴിഞ്ഞം തുറമുഖത്തിന്റെ ഔദ്യോഗിക കമ്മീഷനിങ്: പ്രധാനമന്ത്രി ഇന്ന് കേരളത്തിലെത്തും

അടുത്ത ലേഖനം
Show comments