ബെംഗളൂരു എഫ്‌സിയുമായി ചേര്‍ന്ന് എഫ്13 അക്കാദമി കേരളത്തില്‍ കോച്ച്‌സ് ക്ലിനിക് സംഘടിപ്പിക്കുന്നു
ഫെബ്രുവരി 16ന് കതിരൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ബെംഗളൂരു എഫ്‌സി അക്കാദമിയിലെ വിദേശ പരിശീലകരാണ് ക്ലാസുകള്‍ നയിക്കുന്നത്
രാജ്യത്തെ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബായ ബെംഗളൂരു എഫ്‌സിയോടൊപ്പം ചേര്‍ന്ന് കോച്ച്‌സ് ക്ലിനിക് സംഘടിപ്പിക്കാന്‍ എഫ്13 അക്കാദമി. കായിക രംഗത്തെ മാറ്റങ്ങള്‍ക്കനുസരിച്ച് പരിശീലനത്തിന്റെ ഗുണ നിലവാരം ഉയര്‍ത്തുന്നതിനും കേരളത്തില്‍ കൂടുതല്‍ പ്രെഫഷണല്‍ ഫുട്‌ബോള്‍ പരിശീലകരെ വളര്‍ത്തിയെടുക്കുന്നതിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഫെബ്രുവരി 16ന് കതിരൂര്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ച് നടക്കുന്ന പരിപാടിയില്‍ ബെംഗളൂരു എഫ്‌സി അക്കാദമിയിലെ വിദേശ പരിശീലകരാണ് ക്ലാസുകള്‍ നയിക്കുന്നത്.
ഫുട്‌ബോള്‍ ട്യൂട്ടറിംഗ് ടെക്‌നിക്കുകളും ഫുട്‌ബോളില്‍ ആധുനിക സാങ്കേതിക വിദ്യയുടെ ഉപയോഗവും ഗ്രാസ് റൂട്ട് തലത്തില്‍ യുവതാരങ്ങളെ വളര്‍ത്തിയെടുക്കുന്നതിനുള്ള വിപുലമായ പരിശീലന രീതികളെക്കുറിച്ചും കോച്ച്‌സ് ക്ലിനിക്കില്‍ പ്രത്യേക പരിശീലനം നല്‍കുന്നു.
ബെംഗളൂരു എഫ്‌സി യൂത്ത് ഡെവലപ്‌മെന്റ് തലവന്‍ ജേസണ്‍ വിത്തെ, സ്‌ട്രെങ്ത് ആന്‍ഡ് കണ്ടീഷനിംഗ് കണ്‍സള്‍ട്ടന്റ് ഷെല്‍സ്റ്റന്‍ പിന്റോ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കും. വിശദ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും +91 95353 04310 എന്ന നമ്പറില്‍ ബന്ധപ്പെടുക.