കട്ടപ്പുറത്തായ പഴയ ബസ്സുകൾ ഇനിയങ്ങനെ വേറുതെയിടേണ്ടതില്ല എന്നാണ് കെ എസ് ആർ ടി സിയുടെ പുതിയ തീരുമാനം. ഇത്തരം ബസ്സുകൾ ഇനി സ്വാദിഷ്ടമായ വിഭവങ്ങൾ വിളമ്പുന്ന ക്യാന്റീനുകളായി രൂപാന്തരം പ്രാപിക്കും. ആളുകൾക്ക് ബസ്സിനകത്തിരുന്നു ഭക്ഷണം കഴിക്കാം.
കുടുംബശ്രീയാണ് കെ എസ് ആർ ടി സി ബസ്സുകളിൽ രുചി വൈവിദ്യം വിളമ്പുക. പദ്ധതി ആവിശ്കരിക്കുന്നത് സംബന്ധിച്ച നിരുദേശം കുടുംബശീ നൽകിയിട്ടുണ്ടെന്നും ഒരാഴചക്കകം തന്നെ പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിക്കും എന്നും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
കെ എസ് ആർ ടി സി ബസ്റ്റാന്റുകളിലും ടെർമിനലുകളിലും ഡിപ്പോകളിലും പധതി പ്രകരം ബസ്സിൽ ക്യാന്റീനുകൾ ആരംഭിക്കാനാണ് തീരുമാനം. കുടുംബശ്രീ കെ എസ് ആർ ടി സിയുമായി സഹകരിച്ച് ഇനിയും പ്രവർത്തനങ്ങൾ ആവിശ്കരിക്കുന്നുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി, ഗതാഗത മന്ത്രി, ട്രാന്‍സ്‌പോര്‍ട്ട് സെക്രട്ടറി, കെഎസ്ആര്‍ടിസി എം ഡി എന്നിഒവരുമായുള്ള ചരിച്ഛയിൽ ഇതിന് അന്തിം രൂപം നൽകും.
പഴയ ബസ്സുകളിൽ ക്യാന്റീനുകൾ ഒരുക്കുന്നത് കൂടാതെ. ബസ്സുകൾ വൃത്തിയാക്കുന്നതിനും കെ എസ് ആർ ടി സിയുടെ കംഫര്‍ട്ട് സ്‌റ്റേഷന്‍, എസി വിശ്രമകേന്ദ്രം, സ്ത്രീകളുടെ മുലയൂട്ടല്‍ കേന്ദ്രം എന്നിവ ഏറ്റെടുത്ത് നടത്തുന്നതിനും കുടുംബശ്രീ പദ്ധതി സമർപ്പിച്ചിട്ടുണ്ട്. തിരുവന്തപുരത്ത് ചേരുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യങ്ങളിൽ തീരുമാനം എടുക്കും.