Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളാതീരത്തേക്ക് ചുഴലിക്കാറ്റടുക്കുന്നു; തീരപ്രദേശത്ത് ജാഗ്രതാ നിർദേശം

കേരളാതീരത്തേക്ക് ചുഴലിക്കാറ്റടുക്കുന്നു; തീരപ്രദേശത്ത് ജാഗ്രതാ നിർദേശം
, വ്യാഴം, 17 മെയ് 2018 (16:52 IST)
കൊച്ചി: അറബിക്കടലിൽ ഗൾഫ് തീരത്തോട് ചേർന്ന് രൂപപ്പെട്ട ന്യൂനമർദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചതായി കേരള ദുരന്ത നിവാരണ അതോറിറ്റി. സാഗർ ചുഴലിക്കാറ്റ് ഇന്ത്യൻ തീരത്തേക്ക് നീങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഇതിനെ തുടന്ന് തീരപ്രദേശങ്ങളിലും മത്സ്യതൊഴിലാളികൾക്കും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.  
 
അടുത്ത 12 മണിക്കുറിനുള്ളിൽ ചുഴലിക്കാറ്റ് ശക്തിപ്രാപിക്കുമെന്നാണ് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത് എന്ന് കാലവസ്ഥ നിരീക്ഷണകേന്ദ്രവും മുന്നറിയിപ്പു നൽകിയിട്ടുണ്ട്. 
 
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. എഴു മുതൽ പതിനൊന്ന് സെന്റീമീറ്റർ വരെ മഴപെയ്തേക്കും എന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വാക്ക് പാലിച്ച് യെദ്യൂരപ്പ; 56,000 കോടിയുടെ കാർഷിക വായ്പകൾ എഴുതി തള്ളി - ജനങ്ങളെ കൈയിലെടുത്ത് ബിജെപി