ഒമാനിലെ ചികിത്സ അവസാനിപ്പിച്ചു; വിദഗ്ധ ചികിത്സയ്‌ക്കായി ക്യാപ്റ്റന്‍ രാജുവിനെ കൊച്ചിയിലെത്തിച്ചു

ഒമാനിലെ ചികിത്സ അവസാനിപ്പിച്ചു; വിദഗ്ധ ചികിത്സയ്‌ക്കായി ക്യാപ്റ്റന്‍ രാജുവിനെ കൊച്ചിയിലെത്തിച്ചു

തിങ്കള്‍, 2 ജൂലൈ 2018 (19:47 IST)
ഹൃദയാഘാതത്തെ തുടര്‍ന്ന് മസ്‌കറ്റില്‍ ചികിത്സയിലായിരുന്ന നടന്‍ ക്യാപ്റ്റന്‍ രാജുവിനെ കൊച്ചിയിലെത്തിച്ചു. വിദഗ്ധ ചികിത്സയ്‌ക്കായി കൊച്ചി ആസ്റ്റര്‍ മെഡിസിറ്റിയിലേക്കാണ് അദ്ദേഹത്തെ എത്തിച്ചിരിക്കുന്നത്.

മസ്‌കറ്റിലെ ആശുപത്രിയില്‍ കഴിയുന്നതിനിടെ കേരളത്തിലേക്ക് ചികിത്സയ്‌ക്ക് കൊണ്ടുവരണമെന്ന് കുടുംബാംഗങ്ങള്‍ താല്‍പ്പര്യം പ്രകടിപ്പിച്ച സാഹചര്യത്തിലാണ് രാജുവിനെ കൊച്ചിയിലെത്തിച്ചത്.

കഴിഞ്ഞ ദിവസം മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ അമേരിക്കയിലേക്ക് പോകുന്നതിനിടെ വിമാനത്തില്‍വെച്ചാണ് ക്യാപ്‌റ്റന്‍ രാജുവിന് ഹൃദയാഘാതമുണ്ടായത്.

തുടർന്നു വിമാനം രാവിലെ മസ്‌കറ്റ് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തിരമായി ലാന്‍‌ഡ് ചെയ്യുകയും അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം അസമിലെ വെള്ളപ്പൊക്കത്തിൽ മരണം 32 ആയി