Select Your Language

Notifications

webdunia
webdunia
webdunia
webdunia

കാറിന് തീപിടിച്ചു; ഡ്രൈവിംഗ് ചെയ്ത സ്ത്രീ രക്ഷപ്പെട്ടു

Car accident car fire Kerala news

കെ ആര്‍ അനൂപ്

, വ്യാഴം, 24 ഓഗസ്റ്റ് 2023 (12:21 IST)
കാര്‍ ഡ്രൈവ് ചെയ്തു പോകുന്നതിനിടെ കാറില്‍ തീപിടുത്തം. ഉടനെ തന്നെ കാര്‍ നിര്‍ത്തി പുറത്തിറങ്ങിയതോടെ, വാഹനം ഓടിച്ചിരുന്ന സ്ത്രീ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. കണിച്ചുകുളങ്ങര - ചെത്തി റോഡില്‍ പടവൂര്‍ ജംക്ഷനു സമീപം ആയിരുന്നു സംഭവം. ഇന്നലെ വൈകിട്ട് നാലുമണിയോടെയാണ് കാറില്‍ തീ കണ്ടത്.പട്ടണക്കാട് ഹരിശ്രീ ഭവനില്‍ ഇന്ദിര വിഘ്‌നേശ്വരന്റെ വാഹനമാണ് കത്തി നശിച്ചത്. 
 
പൊക്ലാശേരിയിലെ കുടുംബ വീട്ടില്‍ വന്നു പോകുമ്പോഴായിരുന്നു ഇന്ദിര ഓടിച്ച കാറിന്റെ മുന്‍ഭാഗത്തുനിന്ന് പുക ഉയര്‍ന്നത്. ഉടനെ കാറ് നിര്‍ത്തി പുറത്തേക്കിറങ്ങി. പിന്നാലെ തീ ആളിപ്പടര്‍ന്ന് കാര്‍ മുഴുവനായി കത്തി നശിക്കുകയായിരുന്നു. 10 വര്‍ഷം പഴക്കമുള്ളതാണ് കാര്‍. ഓടുകൂടിയ നാട്ടുകാര്‍ വെള്ളം പമ്പ് ചെയ്താണ് കാറിലെ തീ അണച്ചത്.
 
 
 
 
 
 
 
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഓണം സ്‌പെഷ്യല്‍ ഡ്രൈവിന്റെ ഭാഗമായി ഇടുക്കിയില്‍ മാത്രം നടത്തിയത് 492 റൈഡുകള്‍; കഞ്ചാവും എംഡിഎംഎ അടക്കമുള്ള മയക്കുമരുന്നുകള്‍ പിടികൂടി