Publish Date: Thu, 24 Aug 2023 (09:24 IST)
Updated Date: Thu, 24 Aug 2023 (09:26 IST)
ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ മുതല്‍ ഓണം അവധി. ഈമാസം 25 മുതല്‍ സെപ്റ്റംബര്‍ മൂന്നുവരെയാണ് അവധിയുള്ളത്. കൂടാതെ ഉച്ചഭക്ഷണ പദ്ധതിയില്‍ ഉള്‍പ്പെട്ട സ്‌കൂള്‍ കുട്ടികള്‍ക്ക് ഓണക്കാലത്ത് അഞ്ചുകിലോ അരിവീതം നല്‍കുന്നത് ഇന്ന് പൂര്‍ത്തിയാക്കും. 29.5 ലക്ഷം കുട്ടികളാണ് ഇതിന്റെ ഗുണഭോക്താക്കള്‍.
അരി സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൈവശമുള്ള സ്റ്റോക്കില്‍ നിന്നാണ് വിതരണം ചെയ്യുക. അരി സപ്ലൈകോ തന്നെ സ്‌കൂളുകളില്‍ നേരിട്ട് എത്തിച്ച് നല്‍കി. ഓഗസ്റ്റ് 24നകം വിതരണം പൂര്‍ത്തിയാക്കാനുള്ള നിര്‍ദേശം സപ്ലൈക്കോയ്ക്ക് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നല്‍കിയിരുന്നു.