Select Your Language

Notifications

webdunia
webdunia
webdunia
webdunia

മാറ്റി പാര്‍ക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാറ് ഇടിച്ചു; ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

മാറ്റി പാര്‍ക്ക് ചെയ്യവേ അബദ്ധത്തില്‍ കാറ് തട്ടി ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം

car accident
മലപ്പുറം , വെള്ളി, 1 ഡിസം‌ബര്‍ 2017 (14:25 IST)
മാറ്റി പാര്‍ക്ക് ചെയ്യുന്നതിനിടെ അബദ്ധത്തില്‍ കാര്‍ തട്ടി ഒന്നരവയസ്സുകാരിക്ക് ദാരുണാന്ത്യം. കഴിഞ്ഞദിവസമാണ് അത്യന്തം ദരുണമായ സംഭവം നടന്നത്. മലപ്പുറം വള്ളിക്കുന്നിലെ അരിയല്ലൂരിലെ മാണിയം കുളത്തിനടുത്ത് പുനത്തില്‍ വികാസിന്റെയും രാഖിയുടെയും മകൾ ജാനിയാണ് മരിച്ചത്. 
 
വീട്ടു മുറ്റത്തെ പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും മാറ്റിയായിരുന്നു ആദ്യം കാർ പാർക്ക് ചെയ്തിരുന്നത്. എന്നാല്‍ പാര്‍ക്കിംഗ് ഏരിയയിലേക്ക് കാർ എടുക്കവേ കാറിനു പിറകില്‍ കുഞ്ഞ് നില്‍ക്കുന്ന കാര്യം അറിഞ്ഞില്ല. തുടര്‍ന്നാണ് അബദ്ധത്തിൽ കാ‍ര്‍ വന്നു ഇടിച്ചത്. ഉടന്‍ തന്നെ കുഞ്ഞ് മരണപ്പെടുകയും ചെയ്തു.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സമാധാനവും സന്തോഷവുമായി വീണ്ടും ഒരു നബിദിനം