Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഭീതിപടര്‍ത്തി ഓഖി; ട്രെയിന്‍ഗതാഗതം താറുമാറായി; ഇന്നും നാളെയുമായി 12 ട്രെയിനുകള്‍ റദ്ദാക്കി

ഓഖി ഭീതിപടര്‍ത്തുന്നു; ട്രെയിന്‍ഗതാഗതവും താറുമാറായി; 12 ട്രെയിനുകള്‍ റദ്ദാക്കി

ഭീതിപടര്‍ത്തി ഓഖി; ട്രെയിന്‍ഗതാഗതം താറുമാറായി; ഇന്നും നാളെയുമായി 12 ട്രെയിനുകള്‍ റദ്ദാക്കി
തിരുവനന്തപുരം , വെള്ളി, 1 ഡിസം‌ബര്‍ 2017 (12:32 IST)
കേരളതീരത്തേയും ലക്ഷദ്വീപിനേയും ഭീതിയിലാഴ്ത്തി 'ഓഖി' ചുഴലിക്കാറ്റ് ഉൾക്കടലിൽ ശക്തിപ്രാപിക്കുകയാണ്. പലയിടങ്ങളിലും കടലാക്രമണം ഉണ്ടായേക്കുമെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. അതേസമയം, മുന്നറിയിപ്പ് നൽകുന്നതിൽ ദുരന്തനിവാരണ അതോറിറ്റിക്ക് വീഴ്ച പറ്റിയതായി ആരോപണം വ്യാപകമാണ്. പല ഇടങ്ങളിലും ട്രെയിന്‍ ഗതാഗതമടക്കം താറുമാറായിരിക്കുകയാണ്. തെക്കന്‍ കേരളത്തില്‍ മാത്രം ഇന്നും നാളേയുമായി 12 ട്രെയിനുകള്‍ റദ്ദാക്കിയിട്ടുണ്ട്.
 
ഇന്ന് റദ്ദാക്കിയ ട്രെയിനുകള്‍:
 
കോട്ടയം-എറണാകുളം പാസഞ്ചര്‍(56386)
നാഗര്‍കോവില്‍-തിരുവനന്തപുരം പാസഞ്ചര്‍(56310)
നിലമ്പൂര്‍-എറണാകുളം പാസഞ്ചര്‍(56363)
എറണാകുളം-നിലമ്പൂര്‍ പാസഞ്ചര്‍(56362)
പാലക്കാട്-പുനലൂര്‍ പാലരുവി എക്‌സ്പ്രസ്(16792)
പുനലൂര്‍-പാലക്കാട് പാലരുവി എക്‌സ്പ്രസ്(16791)
 
ഇന്നത്തെ മംഗലാപുരം-നാഗര്‍കോവില്‍ പുരശുറാം എക്‌സ്പ്രസ് തിരുവനന്തപുരത്തിനും നാഗര്‍കോവിലിനുമിടയില്‍ സര്‍വീസ് നടത്തില്ലെന്നും റെയില്‍‌വെ മന്ത്രാലയം അറിയിച്ചു.
 
നാളെ(‌02/12/17) റദ്ദാക്കിയ ട്രെയിനുകള്‍: 
 
പുനലൂര്‍-കൊല്ലം പാസഞ്ചര്‍(56333)
കോട്ടയം-കൊല്ലം പാസഞ്ചര്‍(56305)
കൊല്ലം-പുനലൂര്‍ പാസഞ്ചര്‍(56309)
കൊല്ലം-പുനലൂര്‍ പാസഞ്ചര്‍(56334)
പുനലൂര്‍-കന്യാകുമാരി(56715)
തിരുവനന്തപുരം-നാഗര്‍കോവില്‍(56313)
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

‘പെട്ടെന്ന് എഴുതിയാൽ പെട്ടെന്നു തന്നെ അടുത്ത കഥ പറയാം’...; കളക്ടര്‍ ബ്രോ കണ്ണന്താനത്തിന്റെ പ്രൈവറ്റ് സെക്രട്ടറിയായതിനെ ട്രോളി സോഷ്യല്‍ മീഡിയ