Publish Date: Mon, 02 Nov 2020 (19:21 IST)
Updated Date: Mon, 02 Nov 2020 (19:24 IST)
കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തില്‍ സോളാര്‍ പീഡനക്കേസിലെ പരാതിക്കാരി ഡിജിപിക്കും വനിതാകമ്മീഷനും പരാതിനല്‍കി. ഈ വിഷയത്തില്‍ മുല്ലപ്പള്ളി ക്ഷമാപണം നടത്തിയിരുന്നു. എന്നാല്‍ ഇത് കണക്കിലെടുക്കില്ലെന്ന് പരാതിക്കാരി പറഞ്ഞു.
വളരെ മോശം വാക്കുകളാണ് മുല്ലപ്പള്ളി തനിക്കെതിരെ ഉപയോഗിച്ചത്. മുന്‍പ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ പീഡനക്കേസില്‍ താന്‍ പരാതി നല്‍കുമ്പോള്‍ മുല്ലപ്പള്ളി ആഭ്യന്തരമന്ത്രിയായിരുന്നുവെന്നും ഒരു നടപടിയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായില്ലെന്നും പരാതിക്കാരി പറഞ്ഞു. താന്‍ മരിച്ചുകാണാനാണ് ആഗ്രഹം, എന്നാല്‍ താനൊരിക്കലും ആത്മഹത്യചെയ്യില്ലെന്നും അവര്‍ വ്യക്തമാക്കി.